കൊല്ലം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചാത്തന്നൂർ സ്വദേശി നസീം (27) ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയും കൂട്ടികളുമുള്ള നസീം ഇക്കാര്യം മറച്ച് വച്ചാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തന്റെ സൗകര്യത്തിന് വേണ്ടി യുവതിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്ന് ക്ഷേത്രത്തിന് മുന്നിൽ വെച്ച് പേരിന് ഒരു മലയിടുകയും വാടക വീടെടുത്ത് താമസിപ്പിക്കുകയുമായിരുന്നു.
വാടക വീട്ടിൽ എത്തിയും ഇയാൾ നിരന്തരം യുവതിയെ പീഡിപ്പിച്ചിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയാകുകയും ഇതറിഞ്ഞ നിസാം യുവതിയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മർദ്ദനത്തിനിടയിൽ യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് രക്തസ്രാവവും ഗർഭച്ഛിദ്രവും ഉണ്ടാവുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് യുവതിയുടെ വീട്ടുകാർ ഇടപെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇൻസ്‌പെക്ടർ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق