പത്തനംതിട്ട :
പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ പുത്തൻവീട്ടിൽ ഉണ്ണി(22), കണ്ണൻ(24) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഒരു വിവാഹച്ചടങ്ങിൽവച്ചാണ് ഇയാൾ വിദ്യാർഥിനികളിൽ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച് മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറിയ ഇവർ വൈകാതെ പ്രണയത്തിലായി. ഈ പെൺകുട്ടി വഴിയാണ് സഹോദരൻ കണ്ണൻ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും തങ്ങളെ പീഡിപ്പിച്ചെന്ന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
إرسال تعليق