കോട്ടയം : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഡൽഹി സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. പാലാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹിതയായ യുവതിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു. രണ്ട് വർഷം മുൻപാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്.
വാട്സാപ്പ് വഴി നഗ്ന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയ പ്രതി പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ പണം നൽകാൻ യുവതി തയ്യാറായില്ല ഇതിന്റെ വൈരാഗ്യത്തിൽ പ്രതി യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും മറ്റും അയച്ച് കൊടുക്കുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവതി പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിയായ മോനുകുമാർ റാവത്ത് (25) അറസ്റ്റിലായി. അതേസമയം വിദേശത്തിരുന്നാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്നും നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
إرسال تعليق