കണ്ണൂർ:
പഴയങ്ങാടിയിൽനിന്നുള്ള മാലിന്യം 25 കിലോ മീറ്ററുകൾക്കിപ്പുറം കണ്ണൂർ സിറ്റിയിൽ തള്ളിയനിലയിൽ. മാലിന്യംതള്ളിയ കടയുടമക്കെതിരേ നോട്ടീസ് നൽകിയ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇയാളെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിക്കുകയും 2000 രൂപ പിഴ ചുമത്തുകയുംചെയ്തു.
ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. പഴയങ്ങാടി മൊട്ടാമ്പ്രത്തെ എഫ്.എഫ്.സി. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽനിന്നുള്ളതായിരുന്നു മാലിന്യമെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. നിരവധി ചാക്കുകെട്ടുകളിൽ സൂക്ഷിച്ച മാലിന്യം വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത വിധം റോഡിലാണ് തള്ളിയത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിച്ചതിനുമെതിരേ മറ്റ് നാല് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ വേലായുധൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അനിൽകുമാർ, ജൂന, ജനറൽ സാനിറ്റേഷൻ വർക്കർ സജീവൻ, ഡ്രൈവർ സഹീർ എന്നിവരാണ് ആരോഗ്യ വകുപ്പ് സംഘത്തിലുണ്ടായിരുന്നത്.
إرسال تعليق