നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരം ആദ്യമായി നിർമ്മിച്ച് ജനുവരി 14ന് തിയേറ്ററിൽ എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ചിത്ര വിഷ്ണു മോഹൻ ആണ് സംവിധാനം ചെയ്യുന്നത്.
അതേസമയം, നേരത്തെ നിർമ്മാതാക്കളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗം ആണ് പരിശോധന നടത്തിയത്. നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ , ആൻ്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഇവർ കൃത്യമായ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരായിരുന്നു.
ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചത്.
പുതിയതായി നിർമ്മാണ രംഗത്തേക്ക് വരുന്നവരുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന. പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്.
إرسال تعليق