ന്യൂഡൽഹി: മുസ്ലിം വനിതകളെ ലേലത്തിനു വെച്ച ഹിന്ദുത്വ തീവ്രവാദികളുടെ വിദ്വേഷ ആപ്പിന് വിലക്കേർപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. ഹീനമായ വിദ്വേഷ പ്രചാരണത്തിനെതിരെ വൻ പ്ര തിഷേധമുയർന്നതോടെ മുംബൈ പൊലീസിന് പിറകെ ഡൽഹി പൊലീസും കേസ് രജിസ്റ്റർ ചെ യ്തു. അതേസമയം, വിലക്ക് പോരെന്നും പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്നും വിഷയം കേന്ദ്ര ഐ.ടി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശിവസേന നേതാവും രാജ്യസഭ എം.പിയുമായ പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം വിവാദമായ ‘സുള്ളി ഡീൽസ് ‘ എന്ന ആപ്പിന്റെ മാതൃകയിലാണ് ‘ബുള്ളി ബായ് ‘ എന്ന പേരിൽ പ്രമുഖ മുസ്ലിം വനിതകളെ ചിത്രങ്ങൾ സഹിതം അപമാനിച്ചുകൊണ്ട് വിദ്വേഷ ആപ്പ് പുറത്തിറക്കിയത്. വിഷയം ട്വിറ്ററിലൂടെ ഉന്നയിച്ച പ്രിയങ്ക ചതുർവേദി കേന്ദ്ര വിവര സാങ്കേതികമന്ത്രി അശ്വിനി വൈഷ്ണവിനെ അതിൽ ടാഗ് ചെയ്തു. അതിന് പ്രതികരണമായാണ് ബുള്ളി ബായ് ആപ്പിന്റെ പ്ലാറ്റ്ഫോമായ ‘ഗിറ്റ്ഹബ്’ യൂസറെ ബ്ലോക്ക് ചെയ്തുവെന്ന വിവരം മന്ത്രി പങ്കുവെച്ചത്. പൊലീസ് അധികാരികൾ തുടർ നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘സുള്ളി ഡീൽസ്’ പോലുള്ള പ്ലാറ്റ്ഫോമുകൾ അക്രമോത്സുകമായ സ്ത്രീവിരുദ്ധതക്കും സ്ത്രീകളെ വർഗീയമായി ലക്ഷ്യം വെക്കുന്നതിനും എതിരെ കർശന നടപടി എടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതാണെന്ന് പ്രിയങ്ക ചതുർവേദി സൂചിപ്പിച്ചു.
ഇത്തരം സൈറ്റുകളുണ്ടാക്കുന്ന കുറ്റവാളികളെ ശിക്ഷിക്കേണ്ടതും പ്രധാനമാണ്. കേസ് എടുത്ത മുംബൈ പൊലീസിന് പ്രതികളെ പിടിക്കാൻ ആവശ്യമായ സഹായം കേന്ദ്ര മന്ത്രാലയം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. പ്രിയങ്കയുടെ അഭ്യർഥനയിലാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതിനുശേഷം ഇസ്മത് ആറയുടെ പരാതിയിൽ ഡൽഹി പൊലീസും അന്വേഷണം തുടങ്ങി.
إرسال تعليق