Join Our Whats App Group

വിവാഹ വാഗ്ദാനം നൽകി വിദേശത്തെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച് 5 ലക്ഷം തട്ടിയെടുത്ത യുവാവിനെതിരെ ബലാൽസംഗ കേസ്

 


പെരിങ്ങോം: 

വിദേശത്ത് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു വെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു.കോറോംആലക്കാട് സ്വദേശി രജീഷി(32)ൻ്റെ പേരിലാണ് ബലാൽസംഗത്തിന് കേസെടുത്തത്.ദുബായിൽ രജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരിയായ തിരുവനന്തപുരം വിതുര സ്വദേശിനിയായ 38കാരിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്പണംതട്ടി യെടുത്തത് മുങ്ങിയത്.. വിവാഹ വാഗ്ദാനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഡിസമ്പർ 31 വരെ

യുവതിയുടെ ഷാർജയിലെ ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പണം കൈക്കലാക്കിയതോടെ യുവാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് മുങ്ങിയതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവതി

പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ മുമ്പാകെ പരാതി നൽകുകയായിരുന്നു. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group