Join Our Whats App Group

സ്ത്രീകൾക്ക് സർക്കാരിന്റെ കൈത്താങ്ങ് 3 ലക്ഷം വരെ ലോൺ ലഭിയ്ക്കുന്ന പദ്ധതി



കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.നിലവിൽ വ്യത്യസ്ത പദ്ധതികളുടെ ആനുകൂല്യം നിരവധി സ്ത്രീകൾ കൈപ്പറ്റുന്നുമുണ്ട്. വിധവകളായ സ്ത്രീകൾക്കും, ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കും വേണ്ടി ശരണ്യ പോലുള്ള പദ്ധതികൾ വളരെയധികം ഫലവത്തായ രീതിയിൽ പ്രയോജനം ചെയ്യുന്നുണ്ട്.


സ്ത്രീകൾക്ക് വേണ്ടി സർക്കാർ നൽകുന്ന പുതിയ ഒരു സാമ്പത്തിക സഹായ കൈത്താങ്ങ് പദ്ധതിയെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. മൂന്നുലക്ഷം രൂപവരെ സാമ്പത്തിക സഹായമായി നേടാവുന്നന്ന പദ്ധതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധിപേരാണ് ജോലി നഷ്ടപ്പെട്ടും അല്ലാതെയും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയും ഉപജീവന മാർഗ്ഗത്തിനായി കഷ്ടപ്പെടുകയും ചെയ്യുന്നത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകളെ സമീപിച്ച് വായ്പ എടുക്കുകയാണ് പലരും ചെയ്യുന്നത്.


എന്നാൽ ഉയർന്നതോതിലുള്ള പലിശയായിരിക്കും ഇത്തരം വായ്പകൾക്ക് ബാങ്ക് ഈടാക്കുക. എന്നുമാത്രമല്ല ലോൺ തുക ലഭിക്കുന്നതിന് വളരെയധികം കാലതാമസം നേരിടേണ്ടി വരുന്നതും മറ്റൊരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് ബാങ്കുകൾ മുഖാന്തരം ലോൺ നേടുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി സർക്കാർ നൽകി വരുന്ന ഈ ഒരു ലോൺ പദ്ധതിവഴി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ലഭിക്കുന്ന ലോൺ തുക ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു തൊഴിൽ ആരംഭിക്കുകയും ചെയ്യാവുന്നതാണ്.


കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള സ്ത്രീകൾക്ക് മാത്രമാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. 60 മാസമാണ് തിരിച്ചടവ് കാലാവധി. ആറ് ശതമാനമാണ് ഒരു വർഷത്തെ പലിശ നിരക്കായി ഈടാക്കുക. പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് ലോണായി നേടാനാവുക.


മൈക്രോ ഫിനാൻസ്, CDS വഴി നല്കപ്പെടുന്ന വായ്പക്ക് നിലവിൽ 3.5% മാത്രമാണ് പലിശ നിരക്ക് ആയി നൽകേണ്ടി വരുന്നുള്ളൂ. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് ലോണിലേക്ക് അപേക്ഷകൾ സമർപ്പിക്കാനായി സാധിക്കുന്നതാണ്.


തീർച്ചയായും ഒരു സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് ഇവിടെ വിശദമാക്കിയത്.


Post a Comment

أحدث أقدم
Join Our Whats App Group