സ്ത്രീ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അതിനാല്‍ തന്നെ പലരും സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം ക്രമീകരിക്കാന്‍ ചില ഗുളികകള്‍ കഴിക്കാറുണ്ട്.
പരീക്ഷയോ, ഉല്ലാസയാത്രയോ അല്ലെങ്കില്‍ ബന്ധുവിന്റെ കല്ല്യാണം, തുടങ്ങി ഒരു ഗുളികയുടെ സഹായത്തോടെ വളരെ നിസാരമായി നാം ആര്‍ത്തവം മാറ്റിവെക്കും. ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ത്തവത്തോടനുബന്ധിച്ച് വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഈ ‘മാറ്റിവെക്കല്‍’. എന്നാല്‍ ഇത്തരം ഗുളികള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന ഭീകര പ്രശ്നങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ.?
എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ട്. രക്തം കട്ടപിടിക്കാനുള്ള പ്രവണത ഹോര്‍മോണ്‍ ചികിത്സ ചെയ്യുമ്പോള്‍ കൂടുതലായി കാണുന്നു. അതായത് രക്തം കട്ടപിടിച്ചു, ചെറിയ ക്ലോട്ടുകള്‍ രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്ത് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ മാരകമായ അവസ്ഥകള്‍ ഉണ്ടാവുന്നത് ഇതിന്റെ വളരെ അപൂര്‍വമെങ്കിലും ഭീതിപ്പെടുത്തുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് ഈ ഗുളികകള്‍ കാരണം ഉണ്ടാകും.
ഡോ. വീണ ജെഎസ് ഹോര്‍മോണ്‍ ഗുളികകളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങളെ കുറിച്ച് പറയുന്നതിങ്ങനെ;
” CBSE പരീക്ഷ കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ. “എനിക്ക് periods ഒരുപാട് നാളായി വന്നിട്ടില്ല. പരീക്ഷ ആയതുകൊണ്ട് periods മാറ്റിവെക്കാൻ മരുന്ന് കഴിച്ചു. ഇപ്പോ വല്ലാത്ത ബുദ്ധിമുട്ട്. Periods വരുന്നില്ല. പിന്നെ മാനസിക പിരിമുറുക്കം, വിയർത്തുകൊണ്ടിരിക്കുന്നു. ഒരു സുഖവും തോന്നുന്നില്ല” കൂടുതൽ ചോദിച്ചപ്പോഴാണ് മനസിലായത്. കുട്ടിക്ക് periods സമയത്ത് കലശലായ വേദന ഉണ്ടാവും. ബ്ലീഡിങ് കൂടുതലാണ്, കുറേ രക്തക്കട്ടകളും പോകും. ഒരുപാട് തവണ pad മാറ്റേണ്ടിവരും. പരീക്ഷാകാലയളവിൽ ഇതൊക്കെ ബുദ്ധിമുട്ടാവുന്നതുകൊണ്ട് വീട്ടുകാരുടെ ഉപദേശപ്രകാരം കുട്ടി ദിവസങ്ങളോളം മരുന്ന് കഴിച്ചുകൊണ്ടിരുന്നത്. പരീക്ഷ കഴിഞ്ഞ ശേഷമുള്ള ദിവസങ്ങളിൽ holiday trip പോകാനുള്ളതുകൊണ്ട് മരുന്ന് വീണ്ടും തുടർന്നു. വാട്ടർ തീം പാർക്കിലൊക്കെ രക്തവും പേറിക്കൊണ്ട് നടക്കാൻ പറ്റില്ലാലോ. തിരിച്ചു വരുന്ന വഴി ഏതോ ഒരു ദേവീക്ഷേത്രത്തിൽ ദർശനവും. ഈ ദേവി തന്റെ ജീവിതത്തിലൊരിക്കലും ആർത്തവരക്തം ശ്രവിച്ചിട്ടില്ലെന്ന മട്ടിൽ ഭക്തന്മാർ കുറേ അയിത്തം ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ നമ്മുടെ നാട്ടിൽ ! വെറും 15 വയസ്സുള്ള ഒരു കുട്ടിയിലാണ് വീട്ടുകാരുടെ ഈ പരീക്ഷണം നടന്നത് എന്നോർക്കണം. മരുന്നുപോലും ഡോക്ടറുടെ ഉപദേശപ്രകാരമല്ല കഴിച്ചത്. ഏതോ ഒരു friend ഈ മരുന്നാണ് periods periods മാറ്റിവെക്കാൻ കഴിച്ചത് ഓർമ്മയുണ്ടത്രേ വീട്ടുകാരിൽ ഒരാൾക്ക്
side effects of popping pills to postpone mestruation
ഈ periods മാറ്റിവെക്കൽ മിക്കവാറും എല്ലാം സ്ത്രീജീവിതങ്ങളിലും നടക്കാറുണ്ട്. മരണം, കല്യാണം, കുഞ്ഞിന്റെ ചോറൂണ് അങ്ങനെ തുടങ്ങി സകല കാര്യങ്ങൾക്കും പെണ്ണുങ്ങളുടെ periods മാറ്റിവെക്കൽ ഒരു ലളിതമായ ഏർപ്പാടാകുന്നു. അവയവം മാറ്റിവെക്കലിന്റെ അത്ര റിസ്‌ക്കൊന്നുമില്ലെങ്കിലും periods മാറ്റിവെക്കലിനുമുണ്ട് അതിന്റെതായ റിസ്കുകൾ.
ഒന്നാമതായി ഇതിനുപയോഗിക്കുന്ന ഗുളിക ഹോർമോണാണ്. കരൾരോഗം, പോർഫയറിയ, ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ എന്നീ അസുഖമുള്ളവർ, സ്തനാർബുദം ഉള്ളവർ, ഗർഭിണികൾ , ആർത്തവത്തിന് പുറമേ യോനീരക്തസ്രാവമുള്ള (dysfunctional uterine bleeding) എന്നാൽ രോഗനിർണയം നടത്തപ്പെടാത്തവർ എന്നിവരിൽ ഈ ഹോർമോൺ അപകടകാരിയാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള മതപരമായ ആവശ്യങ്ങൾക്ക് ഈ ഗുളിക ഉപയോഗിക്കുന്നത് ശെരിക്കും പറഞ്ഞാൽ തടയേണ്ടതാണ്. കൃത്യമായ indication ഇല്ലാതെ ഷെഡ്യൂൾ H വിഭാഗത്തിൽ പെടുന്ന ഒരു മരുന്ന് സ്ത്രീ ശരീരങ്ങൾക്കെതിരെ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നത് ഒരുതരത്തിലും ന്യായീകരിക്കപ്പെടരുത്. Circumcision/സുന്നത്ത് പോലെയുള്ള ആചാരങ്ങൾ മാത്രമല്ല വിമർശിക്കപ്പെടേണ്ടത്. രണ്ടോ മൂന്നോ ദിവസങ്ങളിലേക്കാണെങ്കിൽ പോലും ഹോർമോൺ ഗുളികപോലും മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകൾ സ്വയം പിന്മാറേണ്ടതാണ്.
ഈ ഗുളികയുടെ അമിതമായ ഉപയോഗം VTE (venous thromboembolism) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അതായത് രക്തം കട്ടപിടിച്ചു, ചെറിയ ക്ലോട്ടുകൾ രക്തക്കുഴലുകളെ block ചെയ്ത് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ മാരകമായ അവസ്ഥകൾ ഉണ്ടാവുന്നത് ഇതിന്റെ വളരെ അപൂർവമെങ്കിലും ഭീതിപ്പെടുത്തുന്ന side effect ആണ്. Periods ക്രമം തെറ്റി വരിക, mood swings, ശരീരം ഭാരം വെക്കൽ എന്നിവയൊക്കെ ഈ ഗുളികയുടെ മറ്റു side effects.
മുകളിൽ പറഞ്ഞിരിക്കുന്ന കുട്ടിയുടെ കേസ് പരിശോധിക്കുക. ആ കുട്ടിക്ക് കൃത്യമായ മെഡിക്കൽ help ആയിരുന്നു ലഭ്യമാക്കേണ്ടിയിരുന്നത്. ആർത്തവദിനങ്ങളിലെ വേദന സഹിക്കുക എന്നത് ഒരു വലിയ challenge ആയാണ് പല വീട്ടുകാരും കുട്ടികളെ പഠിപ്പിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. ആർത്തവസമയത്തെ വേദന കുറക്കാനും, അതെന്തുകൊണ്ട് ഉണ്ടാകുന്നു എന്നന്വേഷിക്കാനും ഉള്ള ബാധ്യത സ്ത്രീശരീരങ്ങൾക്കും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും ഉണ്ട് . വേദന കടിച്ചമർത്തുന്ന കാലമൊക്കെ പോയി എന്ന് മനസിലാക്കുക. ആർത്തവവേദന സഹിച്ചാൽ പ്രസവവേദന സഹിക്കാം എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഏതുവേദനയും നമുക്ക് ഒരുപരിധിവരെ സഹിക്കാൻ കഴിയും. പക്ഷേ, വേദന എന്തുകൊണ്ട് എന്നറിയണം. മാറ്റാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ അതുപയോഗിക്കാൻ പറ്റണം.
إرسال تعليق