Join Our Whats App Group

Jio : പരിഷ്കരിച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ; 20 ശതമാനം ക്യാഷ്ബാക്ക് ഓഫറും നൽകുന്നു, വിവരങ്ങൾ അറിയാം

ജിയോയുടെ 20 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ 299 രൂപ, 666 രൂപ, 719 രൂപ വിലയുള്ള പുതുക്കിയ ഓഫറുകള്‍ക്ക് ബാധകമാകും. 299 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളോടൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും നല്‍കും

jio new prepaid plans and cash back offers full details

ദില്ലി: ജിയോയുടെ (JIO) പരിഷ്‌ക്കരിച്ച പ്രീപെയ്ഡ് പ്ലാനുകള്‍ (Prepaid Plans) ഈ ആഴ്ച ആദ്യം മുതല്‍ നടപ്പിലായി. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച 20 ശതമാനം ക്യാഷ് ബാക്ക് പ്ലാനുകളും ടെലികോം കമ്പനി പരിഷ്‌ക്കരിച്ചിട്ടുണ്ട്. പ്ലാനുകള്‍ക്ക് മുമ്പ് 249 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെയായിരുന്നു വില. ഈ ഓഫറുകള്‍ തിരഞ്ഞെടുക്കുന്ന ജിയോ ഉപയോക്താക്കള്‍ക്ക് 200 രൂപ വരെ ക്യാഷ്ബാക്കിന് അര്‍ഹതയുണ്ട്. റീചാര്‍ജ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് ജിയോ പറയുന്നു.

റിലയന്‍സ് റീട്ടെയില്‍ ചാനലുകള്‍ വഴിയും ജിയോ റീചാര്‍ജ്, ജിയോമാര്‍ട്ട്, റിലയന്‍സ് സ്മാര്‍ട്ട്, അജിയോ, റിലയന്‍സ് ട്രെന്‍ഡ്സ്, റിലയന്‍സ് ഡിജിറ്റല്‍, നെറ്റ്മെഡ്സ് എന്നിവയുള്‍പ്പെടെയുള്ള സ്റ്റോറുകള്‍ വഴിയും ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ജിയോയുടെ 20 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ 299 രൂപ, 666 രൂപ, 719 രൂപ വിലയുള്ള പുതുക്കിയ ഓഫറുകള്‍ക്ക് ബാധകമാകും. 299 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളോടൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും നല്‍കും.

719 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് പുറമെ, 84 ദിവസത്തെ വാലിഡിറ്റിയുള്ള 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ജിയോ നല്‍കുന്നു. പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയിലേക്ക് ആക്സസ് നല്‍കുന്നു. ഇത് ജിയോ ആപ്പുകളിലേക്കും ആക്സസ് നല്‍കുന്നു. 84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 666 രൂപ വിലയുള്ള മറ്റൊരു പ്ലാന്‍ ജിയോയിലുണ്ട്. ഇത് ജിയോ ആപ്പുകളിലേക്കുള്ള ആക്സസിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. 

ജിയോയുടെ 329 രൂപയും 555 രൂപയും വിലയുള്ള പ്ലാനുകള്‍ യഥാക്രമം 395 രൂപയായും 666 രൂപയായും ഉയര്‍ത്തി. രണ്ട് പ്ലാനുകളും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുമ്പോള്‍, അവ യഥാക്രമം 6 ജിബി ഡാറ്റയും 1.5 ജിബി പ്രതിദിന ഡാറ്റയും വെവ്വേറെ വാഗ്ദാനം ചെയ്യുന്നു. അതേസമയം, 499 രൂപ, 666 രൂപ, 888 രൂപ വിലയുള്ള 3 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളും ജിയോ നിര്‍ത്തലാക്കി. 

നാല് പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ജിയോ ഇപ്പോള്‍ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളുടെ വില 419 രൂപ, 601 രൂപ, 1199 രൂപ, 4199 രൂപ എന്നിവയാണ്. 419 രൂപ, 601 രൂപ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയ്ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നല്‍കുന്നു. 601 രൂപ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യത്തോടെയാണ് വരുന്നത്. ഈ പ്ലാനില്‍ 6 ജിബി അധിക ഡാറ്റയും ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group