Join Our Whats App Group

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ എന്നെ ആരും അറിയില്ലായിരുന്നു ; തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം ഗ്രേസ് ആന്റണി

 


ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിജു വിൽസണും ഷറഫുദ്ധിനും ചേർന്ന് റാഗ് ചെയ്യുന്ന ജൂനിയർ പെണ്കുട്ടിയായുള്ള താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അന്ന് ആ രംഗം ഷൂട്ട്‌ചെയ്യുമ്പോഴുണ്ടായ ചില സംഭവങ്ങളെ കുറിച്ചു താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.


റാഗിംങ് രംഗം ഷൂട്ട്‌ചെയ്യുമ്പോൾ താൻ ആദ്യം പാടാനുദ്ദേശിച്ചത് ഹരിമുരളീരവം എന്ന പാട്ടായിരുന്നുവെന്നും എന്നാൽ തന്നെക്കൊണ്ട് ആ പാട്ടുപാടാൻ സാധിക്കില്ല എന്നു തോന്നിയത്‌ കൊണ്ട് താൻ തന്നെയായിരുന്നു രാത്രി ശുഭരാത്രി എന്ന പാട്ട് തിരഞ്ഞെടുത്തതെന്നും താരം പറയുന്നു. സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ടായിരുന്നു അത്. അദ്ദേഹത്തിന്റെ ആ പാട്ടിലായിരുന്നെങ്കിൽ അദ്ദേഹം ഇല്ലായിരുന്നെങ്കിൽ തന്നെ ആരും അറിയാതെ പോകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഡയറക്ടറോട് പറഞ്ഞഞ്ഞപ്പോൾ അവർക്കാർക്കും ആ പാട്ട് അറിയില്ലായിരുന്നു. പുതിയ സിനിമയിലെ പാട്ടാണെന്നും പറഞ്ഞത് താൻ ആ പാട്ട് പാടുകയും അങ്ങനെ സിനിമയിൽ പാടുകയുമായിരുന്നു എന്ന് താരം പറയുന്നു.


ഹാപ്പി വെഡിങ്നുശേഷം നിരവധി ചിത്രങ്ങൾ താരത്തെ തേടിയെത്തി. ലക്ഷ്യം, കാംബോജി, ജോർജേട്ടൻസ് പൂരം, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോർ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിൽ പുതുമ നിലനിർത്തുന്ന കഥാപാത്രവുയി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുവാൻ താരത്തിന് സാധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group