കൊച്ചി:നെടുമ്പാശ്ശേരിയില്‍ എത്തിയ റഷ്യന്‍ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. രാവിലെ 5.25നുള്ള വിമാനത്തിലാണ് ഇരുപത്തിയഞ്ചുകാരന്‍ നെടുമ്പാശ്ശേരിയിലെത്തിയത്. യുവാവിനെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.ഒമിക്രോണ്‍ ഹൈ റിസ്‌ക് പട്ടികയില്‍പ്പെട്ട രാജ്യമാണ് റഷ്യ.
അതേസമയം പരിശോധന നടത്തുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ചകള്‍ സംഭവിച്ചതായും ആരോപണമുണ്ട്. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്ത എല്ലാവരെയും നിരീക്ഷണത്തിലാക്കിയില്ലെന്നാണ് ആരോപണം.
റഷ്യയില്‍ നിന്ന് മുപ്പതംഗ സംഘമാണ് കേരളത്തിലെത്തിയത്. ഇതില്‍ 24 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. പരിശോധന നടത്താതെ എല്ലാവരെയും കടത്തിവിട്ടു. ഡിസംബര്‍ രണ്ടിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രമാണ് സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. ഒപ്പം യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. റഷ്യ ഹൈ റിസ്‌ക് രാജ്യമാണോയെന്നതില്‍ ആശയക്കുഴപ്പമുണ്ടായെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
إرسال تعليق