Join Our Whats App Group

മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ഇക്കോ ബ്രിക്കുകൾ നിർമ്മിച്ചു തുടങ്ങി

 


തളിപ്പറമ്പ: 

അതിജീവനം സപ്തദിന പകൽ ക്യാമ്പിൽ വെച്ച് പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ഇക്കോ ബ്രിക്കുകൾ നിർമ്മിച്ചു തുടങ്ങി.


വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് ഇക്കോ ബ്രിക്കുകൾ നിർമ്മിക്കുന്നത്.


ഒരു വളണ്ടിയർ തൻ്റെ വീട്ടിലെ ഒരു മാസത്തെ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഒരു കുപ്പിയിൽ നിറക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു വളണ്ടിയർ 5 എണ്ണം എന്ന നിലയിൽ ആദ്യ ഘട്ടത്തിൽ 50 വളണ്ടിയർമാരെ ഉപയോഗിച്ച് ഇതിനകം 250 ഇക്കോ ബ്രിക്കുകൾ നിർമ്മിച്ചു കഴിഞ്ഞു. ഇതു വഴി 250 വീടുകളിലെ ഒരു മാസത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചുവെന്ന് വളണ്ടിയർമാർ അവകാശപ്പെടുന്നു.


ശരിയായ രീതിയിൽ നിറച്ച ഇക്കോ ബ്രിക്കുകൾ ബിൽഡിങ്ങ് ബ്ലോക്കുകളായി ഉപയോഗിച്ച് വിശ്രമ ബെഞ്ചുകൾ സ്ഥാപിക്കാനാണ് വളണ്ടിയർമാർ ലക്ഷ്യമിടുന്നത്. സിമൻറ് കട്ടകൾക്കും ഇഷ്ടികകൾക്കും പകരമായി ഇക്കോ ബ്രിക്കുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.



ഇക്കോ ബ്രിക്കിൻ്റെ പ്രദർശനോദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ നിർവ്വഹിച്ചു. ജീവകാരുണ്യ രംഗത്തും പാരിസ്ഥിതിക രംഗത്തും മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ നടത്തിവരുന്ന ഇടപെടലുകൾ കാലം ആവശ്യപ്പെടുന്നതാണെന്നും ഇതുവഴി അവർ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം എന്താണെന്നു തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ സ്വാഗതം പറഞ്ഞു. നാഷണൽ സർവ്വീസ് സ്കീം പി.എ.സി. മെമ്പർ ഹരിദാസൻ നടുവിലത്ത്, ഹെഡ്മാസ്റ്റർ എസ്.കെ.നളിനാക്ഷൻ, എം.സ്മിന എന്നിവർ ആശംസകൾ നേർന്നു. വളണ്ടിയർ എം.വി.അശ്വതി പ്രവർത്തന വിശദീകരണം നടത്തി. കെ.വി.ആര്യനന്ദ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group