ഉപയോക്താക്കളുടെ സൗകര്യാർത്ഥ നിരന്തര മാറ്റങ്ങളാണ് വാട്സ്ആപ്പിൽ വരുന്നത്. ഏറ്റവുമൊടുവിൽ മെസേജുകൾക്ക് റിയാക്ഷൻ അയക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഒരുക്കാൻ പോവുന്നത്. അയക്കുന്ന സന്ദേശത്തിന് മറുപടി തന്നെ വേണമെന്നില്ലാത്തവർക്ക് മെസേജിന് ലൈക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇത്.നിലവിൽ ഇൻസ്റ്റഗ്രാമിൽ മെസേജിന് ലൈക്കിടാൻ പറ്റുന്ന ഫീച്ചർ തന്നെ. അതേസമയം ഈ ഫീച്ചർ കമ്പനിയുടെ ചർച്ചയിലാണുള്ളത്. ഉപയോക്താക്കൾക്ക് ലഭ്യമാവാവാൻ കുറച്ചു കൂടി സമയമെടുത്തേക്കാം. മെസേജുകൾക്ക് റിയാക്ഷൻ നൽകുക മാത്രമല്ല എല്ലാ സന്ദേശങ്ങളിലും റിയാക്ഷൻ വിവര ടാബും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.
നിങ്ങൾ ഒരു ഗ്രൂപ്പിലേക്കയച്ച സന്ദേശത്തിന് ലഭിച്ച പ്രതികരണങ്ങൾ കാണാനിതുപകരിക്കും. എല്ലാ പ്രതികരണങ്ങളും ഓൾ ടാബിൽ ലിസ്റ്റ് ചെയ്യുകയും ഇമോജി പ്രതികരണങ്ങൾക്ക് പ്രത്യേക ടാബ് ഉണ്ടാവുമെന്നുമാണ് സൂചന. ആദ്യഘട്ടത്തിൽ ഐഒഎസിനാണ് ഈ ഫീച്ചർ ലഭ്യമാവുക. പിന്നീട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ലഭിക്കുമെന്ന് വാബിറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
إرسال تعليق