Join Our Whats App Group

ഇന്ന് ലോക വികലാംഗ ദിനം



ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disabiltiy) അഥവാ ലോക വികലാംഗ ദിനം. എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.

1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 വികലാഗ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്.

വികലാഗരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group