പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൊവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂര്‍ണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി തെളിയിക്കപ്പെട്ടതാണ്. ശബരിമലയില്‍ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം ഉണ്ടാക്കാനാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഷഡംഗം കഷായചൂര്‍ണ്ണം ഉപയോഗിക്കുന്നത്.
അണുനശീകരണത്തിന് സന്നിധാനത്ത് സ്ഥിരമായി അപരാജിത ധൂപചൂര്‍ണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്താന്‍ ഭാരതീയ ചികിത്സാവകുപ്പ് ഒരുക്കമാണെന്ന് സന്നിധാനം ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. കൃഷ്ണ കുമാര്‍ അറിയിച്ചു. നിലവില്‍ സന്നിധാനത്തെ കടകള്‍ക്കും മറ്റുമായി പുകയ്ക്കാനായി അപരാജിത ധൂപചൂര്‍ണ്ണം വിതരണം ചെയ്യുന്നുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, തൃശൂര്‍ ജില്ലയില്‍ മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനത്തില്‍ അപരാജിത ധൂപചൂര്‍ണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ പുകയ്ക്കുന്നതിലൂടെ 90 ശതമാനത്തിലേറെ സൂക്ഷ്മ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
إرسال تعليق