Join Our Whats App Group

റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ ജാഗ്രത; പിടികൂടാൻ ഇനി കേന്ദ്രവും

കേരളത്തിലെ റോഡുകളിലെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ്. എന്നാൽ ഇനി മുതൽ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ കേന്ദ്രവും രംഗത്തുണ്ടാവും.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുക. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യും.

ക്യാമറകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക സംഘത്തെയാണ് മോട്ടർ വാഹന വകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ ആർക്കു വേണമെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമെടുത്ത് അപ്‌ലോഡ് ചെയ്യാനും സാധിക്കും.

റോഡിൽ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ, ഉടൻ വാഹന ഉടമയ്ക്ക് പിഴ മൊബൈലിൽ സന്ദേശമായി ലഭിക്കും, പിന്നാലെ പതിനഞ്ച് ദിവസത്തിനകം വീട്ടിൽ തപാൽ വഴിയും നോട്ടീസ് ലഭിക്കും. പതിനഞ്ച് ദിവസത്തിനകം പിഴ നൽകാനായില്ലെങ്കിൽ പിന്നീട് തുക കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡീറ്റയിൽസ് എൻ ഐ സിയുടെ സെർവറിൽ സൂക്ഷിക്കുകയും ചെയ്യും. പിഴ തുക അടയ്ക്കാത്തവർക്ക് പിന്നീട് നികുതി, ഫിറ്റ്നസ് ഉൾപ്പെടെ എല്ലാ ഇടപാടുകളും നടത്താനാവാതെ വരികയും, വാഹനത്തെ വിലക്കുകയും ചെയ്യും.

Post a Comment

أحدث أقدم
Join Our Whats App Group