Join Our Whats App Group

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസ് ബി എഡ് കെട്ടിടത്തിലെ കംപ്യൂട്ടർ ലാബിൽ തീപിടുത്തം

 


കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം. സര്‍വ്വകലാശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group