Join Our Whats App Group

പ്രമേഹം ആര്‍ത്തവത്തെ ബാധിയ്ക്കുമോ,അറിയൂ...

 

ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചനയുമാണ്. ആര്‍ത്തവ ചക്രത്തിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും ആരോഗ്യ സൂചനയുമാണ് നല്‍കുന്നത്. പ്രമേഹമെന്നത് പലരേയും പണ്ട് ഒരു പ്രായം കഴിഞ്ഞാല്‍ ബാധിയ്ക്കുന്ന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്ന് ഇത് ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്നു. ചെറുപ്പക്കാരെ മാത്രമല്ല, പലപ്പോഴും ചെറിയ കുട്ടികളെപ്പോലും ബാധിയ്ക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് പ്രമേഹമെന്നത്. പ്രമേഹം സ്ത്രീകളുടെ ആര്‍ത്തവചക്രത്തെ ബാധിയ്ക്കുന്നുവോയെന്ന് അറിയൂ



സ്ത്രീകളില്‍ കണ്ടു വരുന്ന പിസിഒഡിയും പ്രമേഹവുമായി ബന്ധമുണ്ട്. കൗമാരപ്രായത്തിലും മുതിർന്നവരുടെ തുടക്കത്തിലും പിസിഒഡി ഉള്ള സ്ത്രീകൾക്ക് ഹൈപ്പർഇൻസുലിനീമിയയോ രക്തത്തിലെ ഇൻസുലിൻ അളവ് വർദ്ധിക്കുന്നതോ ആണ്.പിസിഒഡിയുള്ളവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് സാധാരണയാണ്. ഇതാണ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. തടി കൂടാനും കാരണമാകുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സെങ്കില്‍ അമിതമായി വിശപ്പുണ്ടാകും. ഇത് കൊഴുപ്പായി രൂപാന്തരപ്പെടും.പിസിഒഡി ഉള്ള ഈ സ്ത്രീകൾക്ക് സാധാരണയായി നാൽപ്പതുകളിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുകയും ക്രമരഹിതമായ ആര്‍ത്തവ ക്രമക്കേടുകള്‍ തുടരുകയും ചെയ്യുന്നു.


​ഈ പ്രശ്‌നങ്ങൾ


ഈ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആർത്തവചക്രം ക്രമപ്പെടുത്തുന്നതിനും പ്രമേഹമുള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിങ്ങനെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത് പ്രമേഹാനുബന്ധ, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മറ്റു പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു.


​ഉറക്കം


ഉറക്കം വളരെ പ്രധാനം. ഉറക്കമിളക്കരുത്. ഇത് പിസിഒഡി, പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് കുറയ്ക്കുക. റിലാക്‌സ്ഡ് ആകുക. ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം മാസമുറ സമയത്തും ചെയ്യാം. ഇതെല്ലാം സഹായിക്കും. ആർത്തവ ക്യത്യമല്ലാതെ വരിക, ആർത്തവ ദിവസങ്ങളിൽ രക്തം കട്ട പിടിച്ച് പോവുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ മെഡിക്കല്‍ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗുണം നല്‍കും.


Post a Comment

أحدث أقدم
Join Our Whats App Group