തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
പത്തനംതിട്ട തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി.സന്ദീപ് കുമാറിനെയാണ് (32) വെട്ടിക്കൊന്നത്. രാത്രി ഏകദേശം എട്ട് മണിയോടെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാത്തങ്കരിയിലെ വഴിയില്‍ കല്ലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ വലത് നെഞ്ചില്‍ ആഴത്തിലുള്ള രണ്ട് കുത്തേറ്റിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. തിരുവല്ല മേഖലയില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സന്ദീപ്.
إرسال تعليق