Join Our Whats App Group

സ്ത്രീകള്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം: വിചിത്ര നിയമവുമായി ഒരു ഇന്ത്യൻ ഗ്രാമം



 

ഹിമാചല്‍ പ്രദേശ്: 

ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റ ഭാഗമാണ്. വ്യത്യസ്ത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ് രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങൾ. ഹിമാചല്‍ പ്രദേശിലെ മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമത്തിലും ഇക്കാലത്തും മുടക്കമില്ലാതെ പാലിച്ച് പോരുന്ന ഒരു ആചാരമുണ്ട്. ഈ ഗ്രാമത്തില്‍ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം.


ചവാന്‍ മാസത്തിലാണ് ഗ്രാമത്തില്‍ എല്ലാ വര്‍ഷവും ഉത്സവം കൊടികയറുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിൽ സ്ത്രീകള്‍ നഗ്‌നരായി കഴിയണമെന്നാണ് ആചാരം. പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി മാത്രം വേണമെങ്കില്‍ അവര്‍ക്ക് ധരിക്കാം.അതേസമയം, ആചാരലംഘനം മൂലം വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതി സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്.


ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണമെന്നും അത് മാത്രമല്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ലെന്നും വിചിത്രമായ മറ്റു നിയമങ്ങളുണ്ട്. ഇത് മാത്രമല്ല, ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആരും മദ്യപിക്കാനോ, മല്‍സ്യമാംസാദികള്‍ ഭക്ഷിക്കാനോ പാടില്ല. ആചാരങ്ങള്‍ തെറ്റിച്ചാല്‍, ദൈവങ്ങള്‍ കോപിക്കുമെന്ന് വിശ്വസിക്കുന്ന ഗ്രാമവാസികള്‍ വളരെക്കാലമായി ഈ ആചാരം പിന്തുടര്‍ന്ന് വരുന്നു.


ആചാരത്തിന് പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ച് ഗ്രാമവാസികൾ പറയുന്നത് ഇങ്ങനെ: ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഇവിടെ അസുരന്മാരുടെ തേര്‍വാഴ്ചയായിരുന്നു. ഒടുവിൽ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ഉത്സവമായി ആഘോഷിച്ചു. അന്ന്മുതല്‍ ഇവിടെ ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ തുടങ്ങിയെന്നാണ് വിശ്വാസം. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതെ തുടർന്നാണ് ഈ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group