ബിജ്നോര്‍: ഒരുകോടി രൂപ മുടക്കി പണിത റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ പൊളിഞ്ഞു പോയി.ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. 1.16 കോടി രൂപ മുടക്കി പണികഴിപ്പിച്ച 7.5 കിലോമീറ്രര്‍ റോഡാണ് ഉദ്ഘാടനത്തിനിടെ തകര്‍ന്നത്. സ്ഥലം എം എൽ എയായ സുചി മൗസം ചൗധരിയാണ് റോഡ് ഉദ്ഘാടനത്തിന് എത്തിയത്. എന്തായാലും റോഡ് പണി ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബി ജെ പി എം എല്‍ എ വ്യക്തമാക്കി.
ബിജ്നോറിലെ സദാര്‍ നിയോജക മണ്ഡലത്തിലാണ് പുതുതായി റോഡ് പണികഴിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ക്ഷണിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ എം എല്‍ എയ്ക്ക് തുടക്കത്തില്‍ തന്നെ റോഡിന്റെ നിര്‍മാണത്തില്‍ അപാകത തോന്നിയതായി പറയുന്നു. റോഡ് ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോഴാണ് റോഡില്‍ നിന്നും ടാറിന്റെ കഷണങ്ങള്‍ ഇളകി തെറിച്ചത്. ഇതു കണ്ട് ക്ഷോഭിച്ച എം എല്‍ എ ഉദ്യോഗസ്ഥരെയും മറ്റ് ബന്ധപ്പെട്ടവരെയും വിളിച്ചു വരുത്തുകയും റോഡിന്റെ ബാക്കിയുള്ള ഭാഗം വിശദമായി പരിശോധിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ മൂന്നു മണിക്കൂറിലേറെ നേരം എം എല്‍ എ കാത്തിരുന്നു. ജില്ലാ മജിസ്ട്രേറ്റിനോട് അടക്കം സംസാരിച്ച എം എല്‍ എ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം എല്‍ എയുടെ ആവശ്യപ്രകാരം റോഡിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
إرسال تعليق