Join Our Whats App Group

ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി, സെക്‌സ് വര്‍ക്ക് ചെയ്തിട്ടുണ്ട്: ദീപ്തി കല്യാണി



ട്രാൻസ്ജന്ററുകൾക്ക് പൊതുസ്വീകാര്യത ലഭിക്കാൻ തുടങ്ങിയിട്ട് വളരെക്കുറച്ചു വർഷങ്ങൾ മാത്രമാണ് ആയിട്ടുള്ളത്. സിനിമാ, മേക്കപ്പ്, ഡാൻസ് തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സ്ഥാനം നേടിയെടുക്കാൻ പല ട്രാൻസ് വ്യക്തികളും കഠിനമായി പോരാടുകയാണ്. അഞ്ജലി അമീർ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ ദീപ്തി കല്യാണി തുടങ്ങി നിരവധി ട്രാൻസുകൾ സോഷ്യൽ മീഡിയയിൽ അടക്കം തങ്ങളുടേതായ ഇടം നേടിയെടുത്തുകഴിഞ്ഞു.

വനിതയുടെ കവർ ഗേളായി എത്തി ശ്രദ്ധനേടിയ ട്രാൻസ് വ്യക്തിയാണ് ദീപ്തി കല്യാണി. നര്‍ത്തകിയും മോഡലും ഒക്കെയായ താരം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ്കാര്‍പ്പറ്റ് ഷോയില്‍ അതിഥിയായി എത്തിയ ദീപ്തി തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു.

read also: കൊലക്കേസ് പ്രതിക്കൊപ്പം നിന്നതെന്തിനെന്ന് നികേഷ്, ഒരു കൊലക്കേസ് പ്രതി പ്രധാനമന്ത്രിക്കൊപ്പം നിന്നല്ലോയെന്ന് സന്ദീപ്

നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് ഏട്ടന്‍ എന്നും വീട്ടില്‍ വന്നു ക്രൂരമായി തല്ലുമായിരുന്നു ദീപ്തി പറഞ്ഞു. ‘എന്നെപ്പറ്റി കൂട്ടുകാര്‍ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടന്‍ വീട്ടില്‍ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാന്‍ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവള്‍ക്കൊപ്പമാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ -ദീപ്തി പറഞ്ഞു.

ബാംഗളൂരില്‍ എത്തിയതും പൂര്‍ണമായി സ്ത്രീയായി മാറുവാന്‍ തീരുമാനിച്ചു. അതിനായി പണം സമ്ബാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്സ് വര്‍ക്ക് ചെയ്യുക വരെ ചെയ്തു. എനിക്ക് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സര്‍ജറിയും. അതിനായി പണം സമ്ബാദിക്കാന്‍ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്സ് വര്‍ക്കും ഒക്കെ ചെയ്തു. അതില്‍ നിന്ന് സമ്ബാദിച്ച പണം കൊണ്ട് ഞാന്‍ സര്‍ജറി ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു പൂര്‍ണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group