Join Our Whats App Group

പരിയാരത്തെ വീട്ടിന് മുന്നിലെ പോർച്ചിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി



പരിയാരത്തെ വീട്ടിന് മുന്നിലെ പോർച്ചിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി.പരിയാരം സെന്റർ പ്രതിഭ ക്ലബ്ബിന് പിറകിൽ താമസിക്കുന്ന  സുധീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 59 എക്സ് 1392 നമ്പർ സ്റ്റാൻഡേർഡ് ബുള്ളറ്റ്ഡിസംബർ 27 നാണ് മോഷണം പോയത്.കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബുള്ളറ്റ് ബൈക്ക് കണ്ടെത്തിയത്.പെട്രോൾ തീർന്നതിനാൽ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.ഇന്ന് പുലർച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്


ഇതിന് സമീപത്തെ സി.സി.ടിവി ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടിണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണംനടന്നുവരുന്നതിനിടയിലാണ് ബൈക്ക് കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group