തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇന്ന് മുതല്‍ പത്തു രൂപ നല്‍കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പത് രൂപയായിരുന്ന ബസ് ചാര്‍ജാണ് ഇപ്പോള്‍ പത്തു രൂപയായി കുറച്ചിരിക്കുന്നത്.
പഴയ ലോ ഫ്ളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്ലൂ, ബ്രൗണ്‍, യെല്ലോ, മജന്ത, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്
നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
إرسال تعليق