തിരുവല്ല: തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും പാര്‍ട്ടി നല്‍കും. കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരിപാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.
ബിജെപി ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് സന്ദീപിന്റെ നിഷ്ഠൂരമായ കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. നിയമത്തിന് മുന്നില്‍ എത്തിക്കണം. അക്രമികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസ്-ബിജെപി കരുതേണ്ട. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണം. സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല അവകാശപ്പെടുന്നത്. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.
إرسال تعليق