Join Our Whats App Group

വാട്‌സാപ്പ് തനിയെ ലോഗ് ഔട്ട് ആയേക്കാം; കാരണം ഇതാണ്...

വാട്‌സാപ്പ് ഉപയോഗിക്കുന്ന പലര്‍ക്കും ആപ്പ് ലോഗ് ഔട്ട് ആകുന്നതായി പരാതിയുണ്ടായിരുന്നു. കമ്പനി അടുത്തിടെ എല്ലാ ഉപയോക്താക്കള്‍ക്കും മള്‍ട്ടി-ഡിവൈസ് പിന്തുണ നല്‍കി. വെബ് വഴി വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. എന്നാല്‍, ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്രശ്‌നമുണ്ടെന്നും ഇത് മറികടക്കാന്‍ പുതിയ അപ്‌ഡേറ്റ് വേണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അപ്ഡേറ്റിലേക്ക് പോകുന്നതോടെ, ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുമെന്നും പരാതി ഉയരുന്നു.

വാട്ട്‌സ്ആപ്പ് മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ കാരണം നിരവധി ഉപയോക്താക്കളാണ് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയതായി പരാതി പറഞ്ഞത്. ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ ശരിയായി ഡേറ്റ ലഭിക്കുന്നതിനുള്ള സുരക്ഷ വര്‍ധിപ്പിച്ചതാകാം ഇതിനു കാരണം. അതായിരിക്കാം അപ്‌ഡേറ്റിന് ശേഷം ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങളില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഈ പരിഹാരം നടപ്പിലാക്കിയിട്ടുണ്ട്. മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഉപകരണത്തിലേക്ക് തിരികെ ലോഗിന്‍ ചെയ്യുന്ന പതിവ് രീതി തന്നെ പിന്തുടരാവുന്നതാണെന്നു വാട്ട്സ്ആപ്പ് പറയുന്നു.
keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

أحدث أقدم
Join Our Whats App Group