Join Our Whats App Group

മാരക ലഹരിമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ


കണ്ണൂർ :മാരക ലഹരിമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർഅത്താഴ കുന്നിലെ പി.വി.ജസീലിനെയാണ്എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിജിൽകുമാറും സംഘവും പിടികൂടിയത്. പുഴാതി പൊടിക്കുണ്ടിൽ വെച്ച് 6.71 ഗ്രാം ആംഫിറ്റമിൻ, 512 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് പ്രതി പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടീ.കേ,ഷിബു. ഒ.വി പ്രിവെൻ്റീവ് ഓഫീസർ സിജിൽ.വി.പി, ബഷീർ.ടി, പുരുഷോത്തമൻ.സി എക്സൈസ് ഡ്രൈവർ ഇസ്മയിൽ കെ എന്നിവരും ഉണ്ടായിരുന്നു.


Post a Comment

أحدث أقدم
Join Our Whats App Group