തിരുവനന്തപുരം∙ കോവിഡ് വാക്സീനെടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടി. 1,707 അധ്യാപക, അനധ്യാപകർ വാക്സീൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്താണ്. രണ്ടാമത് തൃശൂര്‍.
മലപ്പുറം: ആകെ 201
തിരുവനന്തപുരം:110
കോട്ടയം:74
എറണാകുളം:106
പാലക്കാട്:61
കോഴിക്കോട്:151
കണ്ണൂർ:90
കാസർഗോഡ്:36
വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനൊന്നും സഹകരിക്കാത്തവർ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കണം. വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുകൾ പുറത്തുവിടില്ല. കൂടാതെ, സംസ്ഥാനത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനും തീരുമാനിച്ചു. 10 കോമേഴ്സ് ബാച്ചുകളും ഒരു സയൻസ് ബാച്ചും 61 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അധികമായി അനുവദിക്കുക.
ഡിസംബർ 13 മുതൽ കുട്ടികൾ യൂനിഫോം ധരിച്ച് സ്കൂളുകളിൽ ഹാജരാകണമെന്നും മന്ത്രി പറഞ്ഞു.
إرسال تعليق