പയ്യന്നൂര്‍: വീട്ടുമതിൽഅതിക്രമിച്ച് കയറി പൊളിച്ചതായി പരാതി .കൊറ്റി യുടിഎം ക്വാര്‍ട്ടേഴ്സിന് സമീപത്തെ പി.കെ. നൂര്‍ജഹാന്റെ (42) പരാതിയിലാണ് അബ്ദുള്‍ ഖാദര്‍,കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഉൾപ്പെടെ നാലുപേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ നവമ്പർ 16ന് രാത്രി 10 മണിയോടെയാണ് പത്തോട സംഭവം.പരാതിക്കാരിയുടെ ഗാന്ധിപാര്‍ക്കിന് സമീപത്തെ സ്ഥലത്ത് അതിക്രമിച്ച് കയറി മതില് പൊളിക്കുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
إرسال تعليق