ഗര്‍ഭധാരണം ആഗ്രഹിയ്ക്കാത്തവര്‍ക്ക് തടയാന്‍ ഇന്ന് പല തരത്തിലെ വഴികളുണ്ട്. ഇതില്‍ കോണ്ടംസ്, പില്‍സ്,ഐയുഡി പോലുള്ള പലതും പെടുന്നു. ഇതില്‍ സ്ത്രീകള്‍ക്ക് ഉപയോഗിയ്ക്കാവുന്നവയാണ് കൂടുതല്‍. പുരുഷന്മാര്‍ക്ക് ഉപയോഗിയ്ക്കാവുന്നതില്‍ കോണ്ടംസ് പോലുള്ള ചുരുക്കം ചിലതേയുളളൂ. സ്ത്രീകള്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണ് വജൈനല്‍ സ്‌പോഞ്ച് എന്നത്. ഗര്‍ഭ നിരോധനത്തിനായി സ്ത്രീ ശരീരത്തില്‍ വയ്ക്കുന്ന ഒന്നാണിത്.
ഇത് സ്ത്രീകള്‍ക്ക്
വജൈനല്‍ സ്‌പോഞ്ച് എന്നത് പില്‍സ് പോലെ, കോണ്ടംസ് പോലെ ഒരു താല്‍ക്കാലിക ഗര്‍ഭനിരോധന ഉപാധിയാണ്. ഒരു കോട്ടന്‍ ലൂപ്പും ഒരു മൃദുവായ വട്ടത്തില്‍ ഉള്ള ആകൃതിയില്‍ നടുഭാഗത്തായി കുഴിയുമുള്ള ഒന്നാണിത്. ഇത് രണ്ടു വിധത്തിലാണ് ഗര്‍ഭധാരണം തടയുന്നത്. ഇത് സ്ത്രീയുടെ സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖത്തെ മൂടി ബീജം ഉള്ളിലേയ്ക്ക് കടക്കുന്നത് തടയുന്നു. ഇതില്‍ സ്‌പേര്‍മിസൈഡുണ്ട്. സ്‌പേര്‍മിസൈഡ് ബീജത്തെ കൊല്ലുന്നു. ഇതിലൂടെ ഗര്‍ഭധാരണം തടയുന്നു.
ഇത് സ്ത്രീകള്‍ക്ക് തനിയെ വയ്ക്കാവുന്നതേയുള്ളൂ. മെന്‍സ്ട്രല്‍ കപ് പോലുള്ളവ വയ്ക്കുന്നതു പോലുള്ള ഒന്നാണിത്. ഇത് വാങ്ങാന്‍ ലഭിയ്ക്കും. ഇത് കവറിനുള്ളില്‍ നിന്നും പുറത്തെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകുക. പിന്നീട് ഇത് രണ്ടു മൂന്ന് തവണ പിഴിയുകയും വിടുകയും ചെയ്യുക. ഇത് സ്‌പേര്‍മിസൈഡുകളെ ആക്ടിവേറ്റ് ചെയ്യാനാണ്. പിന്നീട് ഇതിന്റെ കുഴിഞ്ഞ ഭാഗം മുകളിലേയ്ക്കാക്കി ഇത് മടക്കിപ്പിടിച്ച് കാലുകള്‍ വിടര്‍ത്തി വച്ച് ഒന്നോ രണ്ടോ വിരലിന്റെ സഹായത്തോടെ ഇത് വജൈനല്‍ ദ്വാരത്തിലൂടെ മുകളിലേയ്ക്ക് തള്ളുക. ഇത് ഗര്‍ഭാശയ മുഖത്തിന് അടുത്തെത്തിയാല്‍ മടക്കിപ്പിടിച്ചിരിക്കുന്നത് വിടുക.
ഇത് സെര്‍വിക്‌സ് മുഖം പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് വിരല്‍ കൊണ്ട് ഉറപ്പു വരുത്തുക. ഇതിന്റെ ലൂപ്പ് അതായത് വട്ടത്തിലുള്ള പിടുത്തം യോനീഭാഗത്തേയ്ക്ക് ആയി കിടക്കും. ഇത് ബന്ധപ്പെട്ട് 24 മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. 30 മണിക്കൂര്‍ ശേഷം ഇത് വയ്ക്കരുത്. ഇത് ആവശ്യം കഴിഞ്ഞാല്‍ വിരല്‍ കൊണ്ട് ലൂപ് പിടിച്ച് താഴേയ്ക്ക് വലിയ്ക്കാം. ഇത് പുറത്തെടുത്ത് കളയാം. ഇത് കൃത്യമായി ഉപയോഗിയ്ച്ചാല് 90 ശതമാനം വരെ ഗര്‍ഭധാരണ സാധ്യത തടയാന്‍ സാധിയ്ക്കും. ഇത് യാതൊരു തരത്തിലെ സെക്‌സ സുഖക്കുറവുമുണ്ടാക്കുന്നില്ല. എന്നാല്‍ ലൈംഗികജന്യ രോഗങ്ങള്‍ തടയാന്‍ ഇത് ഫലപ്രദമല്ല.
إرسال تعليق