Join Our Whats App Group

ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല... മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു... മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്... കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിൽ; മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്... ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു... ഒരു കമ്മൽ വലിച്ചുപൊട്ടിച്ചതോടെ ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു... മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിച്ച് ബന്ധുക്കൾ

 


കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മലയാളികൾ ആരും തന്നെ ഇടയുണ്ടാകില്ല. എന്നാൽ മിഷലിന്റെ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല. ഇപ്പോഴിതാ മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം. ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല.

‘മിഷേൽ ഉണ്ടോയെന്ന് ചോദിച്ച് ഹോസ്റ്റലിലെ സുഹൃത്ത് എന്നെ വിളിച്ചു. വെള്ളിയാഴ്ചയാണ് അവൾ ഹോസ്റ്റലിലേക്ക് പോയത്. അതുകൊണ്ടാണ് ഞായറാഴ്ച വീട്ടിലേക്കു വരാതിരുന്നതെന്ന് കരുതി. അവൾ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഹോസ്റ്റലിൽ എത്തിയില്ലെന്ന് സുഹൃത്ത് പറഞ്ഞ്ഞെന്നും മിഷേലിന്റെ അമ്മ പറഞ്ഞു.


‘ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല. മറിച്ച് മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു. മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്. മുഖം അമർത്തിപ്പിടിച്ചപ്പോഴുണ്ടായതാണത്. കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലാണ്. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു. ഒരു കമ്മൽ വലിച്ചുപൊട്ടിച്ച നിലയിലാണ്. ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നെന്നും മിഷേലിന്റെ പിതാവ് പറഞ്ഞു. കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ മുന്നോട്ട് പോകുകയാണ് ക്രൈംബ്രാഞ്ചും. മിഷേലിന്‍റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി.

പഠനമികവു കൊണ്ട് ചെറുപ്പം മുതലേ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രിയങ്കരിയായിരുന്നു മിഷേൽ. ചെറുപ്പം മുതലേ പഠിച്ച സ്കൂളുകളിലെല്ലാം സ്കൂള്‍ ലീഡര്‍. പത്താംക്ലാസുകഴിഞ്ഞ് സയന്‍സ് ഗ്രൂപ്പ്. പക്ഷേ അതു കഴിഞ്ഞ് മിഷേല്‍ തീരുമാനിച്ചു.


ഒരു സിഎക്കാരി ആകണം. എല്ലാവരും അത്ഭുതപ്പെട്ടു. സയന്‍സില്‍ നന്നായി മാര്‍ക്കുവാങ്ങിയ മിഷേൽ പഠനമാറ്റം. അങ്ങനെ കൊച്ചിയില്‍ ബികോം വിത്ത് സിഎ കോഴ്സിന് ചേര്‍ന്നു. എല്ലാവരുടേയും ആശങ്ക മാറ്റിക്കൊണ്ട് ആദ്യം മുതല്‍ മിഷേല്‍ പഠനത്തില്‍ മുന്നേറി.


2017 മാര്‍ച്ച് അഞ്ച്. ഹോസ്റ്റലില്‍ ഏഴുമണിവരൊണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിന്നീട് മിഷേലിന്‍റെ കൂട്ടുകാരി വിളിച്ചു. അതോടെ വീട്ടുകാര്‍ അറിഞ്ഞു രാത്രിയായിട്ടും മിഷേല്‍ ഹോസ്റ്റില്‍ തിരിച്ചെത്തിയിട്ടില്ലെന്ന്. പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കളെ പൊലീസ് വട്ടംകറക്കി. പരാതി സ്വീകരിച്ചില്ല. തൊട്ടടുത്തുള്ള കലൂര്‍ പള്ളിയില്‍ പോകുന്നുവെന്ന മിഷേലിന്‍റെ ഫോണ്‍ വിളിയിലെ സത്യം തേടി അന്വേഷണം നടത്താന്‍ പോലും പൊലീസ് തുനിഞ്ഞില്ല.


അങ്ങനെ രക്ഷിതാക്കള്‍ തനിയെ കലൂര്‍ പള്ളിയിലെ സിസിടിവികള്‍ പരിശോധിച്ചു. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടുമണി.കഴിഞ്ഞു. ഫോണ്‍ വിവരങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയ ഷാജിയോട് ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു. സ്റ്റേഷനിലേക്ക് വരേണ്ട എന്ന്. അപ്പേഴേക്കും ഗോശ്രീ പാലത്തിനു താഴെ കായലില്‍ നിന്ന് മിഷേലിന്‍റെ ജഡം പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം ജനറല്‍ ആശുപത്രിയില്‍നിന്ന് മനഃപൂര്‍വം പൊലീസ് മാറ്റിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ മിഷേലിന്‍റെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ പൊലീസ് തിടുക്കം കാണിച്ചെന്നും അന്ന് തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group