Join Our Whats App Group

സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും, പകരം എന്ത്?

 


ഓരോ വര്‍ഷവും ഐഫോണുകളില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ട്  ആപ്പിള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത വരുന്നു. 2022 സെപ്റ്റംബറില്‍ സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണത്രെ. 


അതേസമയം 2023 ല്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 15 പ്രോ (Iphone 15 Pro) മോഡലുകളില്‍ സിംകാര്‍ഡ് സ്ലോട്ട് ഒഴിവാക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസീലിയന്‍ വെബ്‌സൈറ്റ് ഒരു ബ്ലോഗില്‍ അവകാശപ്പെട്ടിരുന്നു. 


ഇതുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത വന്നിരിക്കുന്നത് മാക്ക് റൂമേഴ്‌സ് (MacRumors)വെബ്‌സൈറ്റിലാണ്‌. 2022 സെപ്റ്റംബറില്‍ തന്നെ സിംകാര്‍ഡുകളില്ലാത്ത ഐഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇതില്‍ പറയുന്നത്. പകരം ഇ-സിം (eSIM) സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാന്‍ യുഎസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഐഫോണ്‍ 14 മോഡലുകളില്‍ തന്നെ സിംകാര്‍ഡ് സ്ലോട്ടുകള്‍ ഒഴിവാക്കപ്പെടും. രണ്ട് ഇ-സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. സിംകാര്‍ഡുകള്‍ ഒഴിവാക്കപ്പെടുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണുകളുടെ ശേഷി മെച്ചപ്പെടും. 


വരാനിരിക്കുന്ന ഐഫോണ്‍ 14 ഫോണുകളില്‍ രണ്ട് ടിബി സ്‌റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎല്‍സി ഫ്‌ളാഷ് സ്‌റ്റോറേജ് (QLC Flash Storage) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോണ്‍ 14 ല്‍ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Content Highlights: Technology news, Apple, iPhones without SIM card, Iphone 14 Series, Iphone 15

Post a Comment

أحدث أقدم
Join Our Whats App Group