കണ്ണൂർ നഗരത്തിൽ പത്തു കിലോ കഞ്ചാവുമായി തൃശൂർ ചാലക്കുടി സ്വദേശി അറസ്റ്റിൽ. കാസർകോട് നിന്നും ടൗൺ ടു ടൗൺ ബസിൽ വൈകുന്നേരം അഞ്ചു മണിയോടെ കണ്ണൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ വന്നിറങ്ങിയ തൃശൂർ ചാലക്കുടിയിലെ അവിട്ട പളളിമറ്റത്തുരിലെ ചേരങ്ങാട്ട് വീട്ടിൽ ജയിം സാ (39)ണ് പിടിയിലായത്.
ആന്ധ്രാപ്രദേശിൽ നിന്നും കൊണ്ടുവരികയായിരുന്ന പത്തു കിലോ കഞ്ചാവാണ്
രഹസ്യവിവരം
ലഭിച്ചതനുസരിച്ച് കണ്ണൂ ടൗൺ സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇയാളിൽ നിന്നും പിടികൂടിയത്. ചാലക്കുടി പൊലിസ് സ്റ്റേഷനിൽ ഇയാൾ വധശ്രമ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർ ജില്ലയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എസ്.ഐ
അഖിൽ, എസ്.പിയുടെ ഷാഡോ അംഗങ്ങളായ മഹിജൻ, മിഥുൻ, അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
إرسال تعليق