കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോവിന്‍ പ്ലാറ്റ്ഫോം തലവന്‍ ഡോ. ആര്‍ എസ് ശര്‍മ്മ അറിയിച്ചു.
15 മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക.
إرسال تعليق