Join Our Whats App Group

ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്; വരുന്നു വാട്‌സ് ആപ്പില്‍ പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ | Whatsapp said to be working on a communities feature

 

മുന്‍നിര മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. 



ഒരു ഗ്രൂപ്പിനുള്ളില്‍തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമായിരിക്കും. പിന്നീട് മറ്റ് ഗ്രൂപ്പ് മെംബര്‍മാര്‍ക്കും സന്ദേശം അയക്കാം. വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പി 2.21.21.6 ലാണ് 'കമ്മ്യൂണിറ്റി' ഫീച്ചര്‍ കാണപ്പെടുക. അതുകൊണ്ടുതന്നെ ഈ ഫീച്ചര്‍ സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച് ചാറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്‌സ് ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനായി പ്രത്യേകം ഐക്കണുകള്‍ നല്‍കും. ടെലഗ്രാം, സിഗ്‌നല്‍ പോലുള്ള ആപ്ലിക്കേഷനുകളുമായി മത്സരിക്കാന്‍ പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പിനെ സഹായിച്ചേക്കും. ഇത്തരമൊരു ഫീച്ചര്‍ വാട്‌സ് ആപ്പില്‍ വരാനുള്ള സാധ്യത ആദ്യമായി കണ്ടെത്തിയത് എക്‌സ്ഡിഎ ഡെവലപ്പേഴ്‌സ് ആണ്.


അടുത്തിടെയാണ് വെബ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് പുതിയ മൂന്ന് സവിശേഷതകള്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് വെബ് വേര്‍ഷനില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ശേഷം പരിശോധിക്കാനും സാധിക്കും. സ്റ്റിക്കര്‍ സജഷന്‍ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ സ്റ്റിക്കര്‍ സജഷനുകള്‍ ലഭിക്കും. ഏത് സ്റ്റിക്കറാണ് ചാറ്റിന് അനുയോജ്യമാവുക എന്നത് ഉപയോക്താവിന് എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍, സ്റ്റിക്കര്‍ തിരഞ്ഞെടുക്കുന്നതിനായി ഒന്നിലധികം ടാബുകളില്‍ പോവേണ്ടിവന്നേക്കാം. അടുത്ത അപ്‌ഡേറ്റോടുകൂടി മാറ്റമുണ്ടാവുമെന്നാണ് വിവരം. പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ സൗകര്യം വാട്‌സ് ആപ്പ് അപ്‌ഡേഷനിലൂടെയായിരിക്കും ലഭിക്കുക. വാട്‌സ് ആപ്പ് ബീറ്റ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇത് സാധ്യമാവൂ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ബീറ്റയിലേക്ക് മാറാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ക്കയറി 'വാട്‌സ് ആപ്പ് ബീറ്റ്' എന്ന് തിരയേണ്ടിവരും.


Post a Comment

أحدث أقدم
Join Our Whats App Group