Join Our Whats App Group

രാത്രിയിൽ വ്യായാമം ചെയ്യരുതെന്നു പറയുന്നതിനുള്ള കാരണങ്ങൾ ഇതാണ്...!!!

 


പകലത്തെ തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രിയിൽ വർക്ക്ഔട്ട് ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ എത്രയും വേഗം ആ ശീലം മാറ്റിക്കോളൂ. ഉറങ്ങാൻ പോകും മുൻപ് വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്കിനെയും ഉറക്കത്തെയും എല്ലാം ദോഷകരമായി ബാധിക്കുമെന്ന് പഠനം. രാത്രിയിൽ വ്യായാമം ചെയ്‌താൽ സുഖമായി ഉറങ്ങാം എന്ന ധാരണ പാടേ തെറ്റാണെന്ന് പഠനം പറയുന്നു.


രാത്രിയിൽ വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും. ഉറക്കം തടസ്സപ്പെടുത്തും. സാധാരണയായി വ്യായാമം ചെയ്യുക വഴി നിർജലീകരണം ഉണ്ടാകുകയും ശരീരം സ്‌ട്രെസ് ഹോർമോൺ പുറപ്പെടുവിക്കുകയും ചെയ്യും. എന്നാൽ രാത്രിയിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ജിമ്മിലെ ലൈറ്റുകളുടെ പ്രകാശം ഉറക്കഹോർമോണായ മെലാടോണിന്റെ ഉൽപാദനം നിർത്താനിടയാക്കുകയും ഇത് ഉറക്കമില്ലായ്‌മയ്ക്കു കാരണമാകുകയും ചെയ്യും.  


വ്യായാമം ചെയ്യുമ്പോൾ അഡ്രിനൽ ഗ്രന്ഥി എപ്പിനെഫ്രൽ എന്നറിയപ്പെടുന്ന അഡ്രിനാലിൻ പുറപ്പെടുവിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടുകയും ചെയ്യും. കൂടാതെ ഓക്‌സിജൻ ലെവൽ വർധിപ്പിക്കുകയും പേശികളിലെ രക്തയോട്ടം കൂട്ടുകയും ചെയ്യും. ഇത് ഉറക്കത്തിന് തടസ്സമാകും.



കഠിനമായ വർക്ക്ഔട്ട് ചെയ്യുന്നത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും. ഇത് സാധാരണ അവസ്ഥയിലേക്കെത്താൻ സമയമെടുക്കും. ഉറക്കത്തെയും ഇത് തടസ്സപ്പെടുത്തും. ഓട്ടം, നീന്തൽ, സൈക്ലിങ്ങ്, ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങ് ഇതെല്ലാം കഠിനവ്യായാമങ്ങളിൽപെടുന്നു. രാത്രിയിലെ വ്യായാമം, പേശീവേദന, ഉറക്കമില്ലായ്‌മ ഇവയ്‌ക്കെല്ലാം കാരണമാകും. 


കഠിനവ്യായാമം ചെയ്യുമ്പോൾ പേശികൾക്ക് പൊട്ടലും കേടുപാടും ഉണ്ടാകാം. പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വിശ്രമം ആവശ്യമാണ്. രാത്രിയിലെ വർക്ക്ഔട്ട് ഉറക്കം തടസ്സപ്പെടുത്തുന്നതുപോലെ പേശികളുടെ വളർച്ചയ്ക്കും തടസ്സമാകും.


Why you should not exercise before going to bed

1 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group