Join Our Whats App Group

പെൺകുട്ടികൾ പോയത് യുവാക്കളോടൊപ്പം, കണ്ടെത്തിയത് ലോഡ്ജിൽ: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി

 


തിരുവനന്തപുരം: 

കോട്ടയം പാമ്പാടിയിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത യുവാക്കളോടൊപ്പമായിരുന്നു പെൺകുട്ടികൾ കടന്നുകളഞ്ഞത്. ഒളശ സ്വദേശി ജിബിന്‍ സ്കറിയ പെണ്‍കുട്ടികളുടെ നാട്ടുകാരനായ വിശാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഇവിടെ ഒരു ദിവസം തങ്ങിയ ശേഷം ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. ഇതിനായി ടിക്കറ്റ് എടുക്കാൻ തയ്യാറായി നിന്നപ്പോഴാണ് പോലീസ് പൊക്കിയതെന്നാണ് റിപ്പോർട്ട്. വീടുവിടാനുണ്ടായ കാരണം എന്താണെന്ന് കുട്ടികൾ വ്യക്തമാക്കിയിട്ടില്ല.


മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തോടെയാണ് പോലീസിൽ പരാതി നൽകിയത്. കുട്ടികള്‍ നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. അതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായത്. കുട്ടികളെ കണ്ടെത്താനായി ഇവരുടെ ചിത്രങ്ങൾ പാമ്പാടി പൊലീസ് പ്രചരിപ്പിച്ചിരുന്നു. തമ്പാനൂരിൽ അന്വേഷണം നടത്തിയ പൊലീസിന് ഇവർ സി കെ ലോഡ്ജിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് യുവാക്കൾക്കൊപ്പം സഹോദരിമാരെ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group