പാനൂർ:
സിപിഐ എം പാനൂർ ഏരിയാ സമ്മേളനം പാനൂർ ബസ്‌സ്‌റ്റാൻഡിന് സമീപം ‘പി കെ കുഞ്ഞനന്തൻ നഗറിൽ’ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. എ വി ബാലൻ പതാക ഉയർത്തി. എ ശൈലജ രക്തസാക്ഷി പ്രമേയവും എ രാഘവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഇ വിജയൻ, എൻ എസ് ഫൗസി, പി പി പ്രഗീഷ്, എൻ ശ്രേഷ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കെ ഇ കുഞ്ഞബ്ദുള്ള, എ വി ബാലൻ, കെ കെ സുധീർകുമാർ, എ രാഘവൻ, വി കെ രാഗേഷ്, പി സരോജിനി എന്നിവരടങ്ങുന്ന സ്‌റ്റിയറിങ് കമ്മിറ്റിയും എം ടി കെ ബാബു (പ്രമേയം), എൻ അനൂപ് (മിനുട്‌സ്), എൻ അനിൽകുമാർ (ക്രഡൻഷൽ), കെ പി വിജയൻ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു.
ഏരിയയിലെ 16 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുത്ത 150 പേരും 19 ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 169പേർ പങ്കെടുക്കുന്നു.
സ്വാഗതസംഘം ചെയർമാൻ കെ കെ സുധീർകുമാർ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഗ്രൂപ്പുചർച്ചയ്‌ക്കുശേഷം പൊതുചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാട്യം രാജൻ, കെ കെ പവിത്രൻ എന്നിവരും പങ്കെടുക്കുന്നു.
വ്യാഴാഴ്‌ച ചർച്ചയ്‌ക്കുള്ള മറുപടി, ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും.
വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും.
إرسال تعليق