നരിക്കോട് :
വീടിൻ്റെ രണ്ടാം നിലയിൽ ഷീറ്റിടുന്നതിനിടയിൽ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിൻ്റെ മകൻ പറമ്പിൽ ഹൗസിൽ ജിതിൻ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം.
നരിക്കോട് കുളങ്ങര വളപ്പ് ചന്ദ്രൻ്റെ വീടിൻ്റെ രണ്ടാം നിലയിൽ ഷീറ്റിടുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയിലെ പാരപ്പറ്റിൽ തലയിടിച്ച് വീടിൻ്റെ കിണറിലേക്ക് വീഴുകയായിരുന്നു.
തളിപ്പറമ്പ അഗ്നിശമന നിലയത്തിലെ അസി: സ്റ്റേഷൻ ഓഫീസർ ടി.അജയൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ കെ.വി.സഹദേവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ജിതിനെ പുറത്തെടുത്ത് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചത്.. അമ്മ ജെസി, ഏക സഹോദരൻ ജെറി.
إرسال تعليق