വളരെ സാധാരണയായി നടക്കുന്ന ആര്‍ത്തവം എന്ന ജീവശാസ്ത്ര പ്രക്രിയ ഒരു പേടി സ്വപ്‌നമാണ് ചിലര്‍ക്ക് പ്രത്യേകിച്ച് വേദനയോടുകൂടിയ ആര്‍ത്തവമുണ്ടാകുമ്പോള്‍.ഇതിനെ ഡിസ്‌മെനോറിയ എന്ന് പറയുന്നു.കഠിനമായ വേദന മൂലം ആര്‍ത്തവ ദിവസങ്ങളില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകുമ്പോഴും ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമ്പോഴാണ് പലര്‍ക്കും ആര്‍ത്തവം ഒരു പേടി സ്വപ്‌നമാകുന്നത്.
സ്ത്രീകള്‍ വീട്ടില്‍ മാത്രം ഒതുങ്ങി ജീവിക്കുന്നവരല്ല. പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര ചെയ്യുന്നു. വീടിന് പുറത്തുപോകുന്നു അതുകൊണ്ടുതന്നെ ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥതകള്‍ പരിഹരിക്കുക എന്നത് പ്രധാനമാണ്.
കൗമാരക്കാരില്‍ ആദ്യമായി ആര്‍ത്തവം തുടങ്ങുമ്പോള്‍ വേദനയുണ്ടാകില്ല. ആദ്യകാലങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. ആര്‍ത്തവം ആരംഭിച്ച് ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലിതമാകുമ്പോള്‍ അണ്ഡവിസര്‍ജനത്തോടുകൂടിയ ആര്‍ത്തവം ഉണ്ടാകുകയും അതോടൊപ്പം ആര്‍ത്തവ സംബന്ധമായ ചെറിയ അസ്വസ്ഥതകള്‍ തുടങ്ങുകയും ചെയ്യുന്നു.
മറ്റു കാരണമില്ലാതെ ഗര്‍ഭപാത്രത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഒരു അസുഖവും ഇല്ലാതെ വരുന്ന തരം ആര്‍ത്തവവേദനയുണ്ട്. കൗമാരക്കാരില്‍ ഇത്തരത്തിലുളള വേദനയണ് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 60 ശതമാനം പേര്‍ക്ക്. 50 ശതമാനം സ്ത്രീകള്‍ പൊതുവേ ആര്‍ത്തവ സമയത്തുള്ള വേദന അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. 10 ശതമാനം പേര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ ജോലിക്ക് പോകാനോ സ്‌കൂളില്‍ പോകാനോ സാധിക്കാത്ത വിധം കഠിന വേദനയുണ്ടാകുന്നു.
സാധാരണ 20- 25 വയസ്സിലാണ് ഇത്തരം വേദന കൂടുതലായി കണ്ടുവരുന്നത്. കാലം കഴിയുന്നതോടെ ഇത്തരത്തിലുള്ള വേദന കുറഞ്ഞു വരുന്നതായി കാണുന്നു. പ്രസവം കഴിഞ്ഞാല്‍ ആര്‍ത്തവ വേദന കുറയുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല.
- അമ്മയ്ക്ക് ആര്‍ത്തവ സമയത്ത് വേദനയുണ്ടെങ്കില്‍ മകള്‍ക്കും അങ്ങനെയാകാന്‍ സാധ്യത കൂടുതലാണ്.
- അമിത വണ്ണമുള്ളവരില്‍ മെലിഞ്ഞ ശരീരപ്രകൃതക്കരേക്കാള്‍ വേദന കൂടുതലായി കണ്ടുവരുന്നു.
- പുകവലി പോലെയുള്ള ദുശ്ശീലങ്ങള്‍ ഉള്ളവരില്‍ ആര്‍ത്തവ വേദനയ്ക്കുള്ള സാധ്യത 50 ശതമാനം കൂടുതലാണ്.
- ആര്‍ത്തവം വളരെ നേരത്തെ വരുന്ന കുട്ടികളില്‍ അതായത് 11 വയസ്സിന് മുമ്പേ ആര്‍ത്തവം ആരംഭിക്കുന്നവരില്‍ വേദന കൂടുതലായിരിക്കും.
ഗര്‍ഭപാത്രത്തിലും അനുബന്ധ അവയവങ്ങളിലും ചില നീര്‍ക്കെട്ട് മുഴകള്‍, അണുബാധകള്‍ എന്നിവ മൂലവും ഗര്‍ഭപാത്രവൈകല്യം മൂലവും ഉണ്ടാകുന്ന വേദനയാണിത്. ഇത്തരം വേദനകളെ പലതായി തരംതിരിക്കാം.
ഗര്‍ഭപാത്രത്തില്‍ നടക്കുന്ന ചില ജൈവരാസപ്രക്രിയയുടെ ഫലമായാണ് ഗര്‍ഭപാത്രത്തിനോ അനുബന്ധ അവയവങ്ങള്‍ക്കോ പ്രശ്‌നമില്ലാതെ തന്നെ ഇത്തരം വേദന ഉണ്ടാകുന്നത്. ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ മൂലം ഗര്‍ഭപാത്രത്തിലും ഗര്‍ഭപാത്രത്തിന്റെ ആവരണത്തിലും ചില രാസപദാര്‍ഥങ്ങള്‍ അധികമായി ഉല്പാദിക്കപ്പെടുന്നു. ഈ രാസവസ്തുക്കള്‍ ഗര്‍ഭപാത്ര പേശികളുടെ സങ്കോചത്തിന് ഇടയാക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
രോഗങ്ങള്‍ മൂലമുള്ളത്
ഇടയ്ക്കിടെ വരുന്നത്, കോച്ചിപ്പിടിക്കുന്ന, ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന വേദന ആര്‍ത്തവം തുടങ്ങുന്ന ദിവസം തന്നെ ഉണ്ടാവുകയും ആര്‍ത്തവ ചക്രത്തില്‍ മുഴുവനായി ഉണ്ടാവുകയും ചെയ്യുന്നു.ഇത് സാധാരണയായി കൗമാരപ്രായത്തിലും ഇരുപതുകളിലുമാണ് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള വേദനയ്ക്ക് ചൂടിപിടിയ്ക്കല്‍, അമര്‍ത്തി തടവല്‍ എന്നിവ കൊണ്ട് ആശ്വാസം ലഭിക്കും.
നീര്‍ക്കെട്ട് മൂലം നീര്‍ക്കെട്ട് മൂലം ഉണ്ടാകുന്ന ഈ വേദന ആര്‍ത്തവം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങുന്നു. ആര്‍ത്തവം തുടങ്ങുമ്പോഴേക്കും വേദന അതികഠിനമാകുന്നു. വേദന ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഇത്തരം വേദന ഗര്‍ഭപാത്ര അനുബന്ധ രോഗങ്ങളുടെ കാരണത്താലും കണ്ടുവരുന്നു.
വൈദ്യസഹായം വേണ്ടതെപ്പോള്‍
ആര്‍ത്തവവേദന അതികഠിനമാവുമ്പോഴാണ് പലരും വൈദ്യ സഹായം തേടുന്നത്. വേദന മൂലം സ്‌കൂളില്‍ പോകാനാവാതെ വരുമ്പോഴും ജോലി ചെയ്യുന്ന ഓഫീസില്‍ നിന്ന് ലീവെടുക്കേണ്ടി വരുമ്പോഴുമൊക്കെയാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ചിലര്‍ക്ക് ഈ സമയത്ത് വേദനയെ തുടര്‍ന്ന് ഛര്‍ദി, തലകറക്കം എന്നിവയും ഉണ്ടാകുന്നു. എല്ലാ മാസവും ആര്‍ത്തവ സമയത്ത് കഠിനമായ വേദന വരികയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
Content Highlights:Menstrual cramps
إرسال تعليق