Thiruvananthapuram Lulu Mall : എട്ട് നിലകളിലായുള്ള മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം : 2000 കോടി രൂപ ചിലവാക്കിയ തിരുവനന്തപുരം ലുലു മാളിന്റെ സവിശേഷതകൾ ഇങ്ങനെ
Ammus
0
പ്രൗഢിയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ തിരുവനന്തപുരം ലുലു മാളിന്റെ ഉൽഘാടനം ഡിസംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത് തിരുവനന്തപുരം ലുലു മാളിന്റെ സവിശേഷതകളാണ്.
2000 കോടി രൂപയുടെ നിക്ഷേപത്തിലാണ് ലുലുവിന്റെ പണി പൂർത്തിയായിരിക്കുന്നത്. എട്ട് നിലകളിലായുള്ള മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമാണ് ലുലുവിന്റെ പ്രധാന ആകർഷണം.
ഇതിൽ മാൾ ബേസ്മെന്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, 500 വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിങ് സൗകര്യവും ലഭ്യമാണ്.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് പ്രവേശിക്കുവാനും പുറത്തു കടക്കുവാനും പാർക്കിംഗ് മാനേജ്‌മന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ലുലു കണക്ട്, ലുലു സെലിബ്രറ്റി, 200ൽ അധികം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80000 ചതുരശ്ര അടിയിൽ കുട്ടികൾക്കായുള്ള എന്റർടൈൻമെന്റ് സെന്റർ, 2500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട് എന്നിവയും തിരുവനന്തപുരം ലുലു മാളിനെ പ്രൗഢമാക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഷോപ്പിംഗ് മാൾ പ്രവർത്തിക്കുവാൻ ആവശ്യമായ എല്ലാ അനുമതികളും ഇതിനോടകം ലഭിച്ചതായി ലുലു തിരുവനന്തപുരം റീജിണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു.
തലസ്ഥാന നഗരിയുടെ മുഖച്ഛായ തന്നെ മാറ്റുമോ ലുലു ഹൈപ്പർ മാൾ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
إرسال تعليق