സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനില്‍ കലാമത്സരങ്ങള്‍ മാത്രമായി സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ക്ക് നേരിട്ട് ജില്ലയില്‍ മത്സരിക്കാം. നവംബര്‍ 25 മുതല്‍ 30 വരെ www.keralotsavam.com ല്‍ മത്സരാര്‍ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ രജിസ്റ്റര്‍ നമ്പറും കോഡ് നമ്പറും ലഭിക്കും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് മത്സരങ്ങളുടെ റക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. നിശ്ചിത സമയപരിധിക്കുളളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വീഡിയോ അപ്‌ലോഡ് ചെയ്യാനാകൂ. വീഡിയോകള്‍ റിക്കോര്‍ഡ് ചെയ്യുമ്പോള്‍ കോഡ് നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
വീഡിയോകള്‍ പ്രാഥമികതലത്തില്‍ വിദഗ്ധസമിതി സ്‌ക്രീനിംഗ് നടത്തിയ ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരിനത്തില്‍ നിന്നും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാതലത്തിലേക്ക് നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ മത്സര ഇനത്തിന്റെ വീഡിയോ സംസ്ഥാനതലത്തിലേക്ക് ഒരുതവണ കൂടി അപ്്‌ലോഡ് ചെയ്യണം. വീഡിയോ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കില്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് 10000 രൂപ, 5000 രൂപ എന്നിങ്ങനെയും സംസ്ഥാനതലത്തില്‍ 1.5 ലക്ഷം രൂപ, 75000 രൂപ, 50000 രൂപ എന്നിങ്ങനെയും സമ്മാനത്തുക നല്‍കും.
ഫോണ്‍: 0497 2705460, 9846050549.
إرسال تعليق