Join Our Whats App Group

തളിപ്പറമ്പ് കൂവോട് ആയുർവേദആശുപത്രിയിലെ ക്രമക്കേട്, പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിൽ

 


തളിപ്പറമ്പ്: 

കൂവോട് ആയുർവേദ ആശുപത്രിയുടെ കമ്പ്യൂട്ടർ സൈറ്റിൽ പ്രവേശിച്ച് ക്രമക്കേട് നടത്തിയ സംഭവത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവതിയെ ഏഴുവർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി.

പുതിയ തെരുവിലെ കുപ്പാടകത്ത് ശ്രീജയെയാണ് തളിപ്പറമ്പ എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.


2014ലാണ് സംഭവം നടന്നത്. കൂവോട് ആയുർവേദ ആശുപത്രിയിൽ എൽഡി ക്ലർക്ക് ആയിരുന്നു ശ്രീജ, ആശുപത്രിയുടെ സൈറ്റിൽ പ്രവേശിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്.

തുടർന്ന് ഒളിവിൽ പോയ ഇവരെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group