സൗന്ദര്യവും ആരോഗ്യവുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ആരോഗ്യമുള്ള ശരീരത്തില്‍ തന്നെയാണ് ചെറുപ്പവും നില നില്‍ക്കുക. അല്ലാതെ ആരോഗ്യമില്ലാതെ ചെറുപ്പവും യൗവനവും കാത്തു സൂക്ഷിയ്ക്കാന്‍ സാധിയ്ക്കില്ല. ഇതിനാല്‍ തന്നെ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ചെറുപ്പത്തിന് ഏറെ പ്രധാനമാണ്.
കാരണം ശരീരത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും പല തരത്തിലെ പോഷകങ്ങള്‍ ആവശ്യമായി വരുന്നു. ഇതെല്ലാം തന്നെയാണ് സൗന്ദര്യവും ചെറുപ്പവും കാത്തു സൂക്ഷിയ്ക്കാന്‍ പ്രധാനം. ചെറുപ്പത്തിന്, സൗന്ദര്യത്തിന്, ചര്‍മ ഭംഗിയ്ക്ക് സഹായിക്കുന്ന ചില പ്രത്യേക വൈറ്റമിനുകളുണ്ട്. ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നത് ഏറെ പ്രധാനവുമാണ്.
വൈറ്റമിന്‍ സി
ചര്‍മത്തിന്റെ തിളക്കത്തിനും ചെറുപ്പത്തിനുമെല്ലാം പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ് വൈറ്റമിന്‍ സി. ഇത് ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഒന്നല്ല. നാം ഉണ്ടാക്കിയെടുക്കേണ്ടതാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ...
ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിന്റെ, ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മം വീണ്ടും പുനര്‍നിര്‍മിയ്ക്കുന്നതിന് ഏറെ നല്ലതാണ്. ഇതിലൂടെ അകാല വാര്‍ദ്ധക്യം, ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ തുടങ്ങിയ പല കാര്യങ്ങളും നില നിര്‍ത്താന്‍ സാധിയ്ക്കുന്നു. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
പേരയ്ക്ക
വൈറ്റമിന്‍ സി
ഇതല്ലാതെ ചില പച്ചക്കറികളിലും വൈറ്റമിന്‍ സി ഉണ്ട്. ബ്രോക്കോളി പോലുള്ളവയില്‍ ഇതുണ്ട്. ക്യാപ്‌സിക്കം ഇതു പോലെ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. പ്രത്യേകിച്ചും ചുവന്ന ക്യാപ്‌സിക്കം. ഇത് പകുതി കപ്പില്‍ 95 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
കിവി, സ്‌ട്രോബെറി എന്നിങ്ങനെയുള്ള ഫ്രൂട്‌സിലും ഇത് അടങ്ങിയിരിയ്ക്കുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, കോളിഫ്‌ളവര്‍ എന്നിവയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കോശങ്ങളുടെ ആരോഗ്യത്തിനും ചെറുപ്പം നില നിര്‍ത്താനും ഏറെ നല്ലതാണ്.
إرسال تعليق