നിങ്ങൾ എന്തിനും ഏതിനും ഗൂഗിൾ ഉപയോഗിച്ച് ആണോ സെർച്ച് ചെയ്യുന്നത്?? ഗൂഗിൾ പറയുന്ന കാര്യങ്ങൾ അനുസരിച്ചാണോ നിങ്ങൾ കാര്യങ്ങൾ ചെയ്യാറ്.
എങ്കിൽ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ. നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.ഇതു കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ വിശ്വസിക്കാനാകില്ല. എന്നാൽ ഈ സെർച്ച് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ search ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ സാമ്പത്തികമായോ അല്ലെങ്കിൽ പോലീസ് കേസിൽ പോലും നിങ്ങൾ പെടുന്നതിനു കാരണമായേക്കാം. എന്തെല്ലാമാണ് ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ??
1)നിങ്ങൾ ഓൺലൈൻ ബാങ്കിംഗ് ഉപയോഗപ്പെടുത്തുന്ന ആളാണെങ്കിൽ നിങ്ങളുടെ ബാങ്ക് ഏതോ ആയികൊള്ളട്ടെ. ആ ബാങ്കിന്റെ കൃത്യമായ വെബ്സൈറ്റ് നോക്കിയശേഷം അതിൽ കയറി മാത്രം നിങ്ങൾക്കു വേണ്ട വിവരങ്ങൾ എടുക്കുകയോ,കൈമാറ്റം ചെയ്യുകയോ ചെയ്യുക. അല്ലാതെ നിങ്ങൾ ഇത് നെറ്റ് വഴി സെർച്ച് ചെയ്ത് എടുക്കുകയാണ് എങ്കിൽ അത് നിങ്ങളെ വഴിതെറ്റിച്ച് നിങ്ങളുടെ പണം നഷ്ടത്തിന് വരെ കാരണമാകാം.
2)അടുത്തത് നമുക്ക് എല്ലാവർക്കും ഉള്ള ഒരു സ്വഭാവമാണ് നമുക്ക് എന്തെങ്കിലും ഒരു അസുഖം ഉണ്ട് എന്നു തോന്നിയാൽ ഉടനെ നമ്മൾ ഗൂഗിളിൽ അടിച്ചു നോക്കും.എന്താണ് ആ അസുഖത്തിന് കാരണമെന്ന്.ചിലപ്പോൾ ഇത് വളരെ ചെറിയ എന്തെങ്കിലും ഒരു അസുഖം ആകും.എന്നാൽ ഗൂഗിളിൽ അതിൻറെ സിംടംസ് ആയി കാണിക്കുന്നത് വലിയ രോഗങ്ങളുടെ വിവരങ്ങളായിരിക്കും. ഇതു നിങ്ങളെ മാനസികമായി തളർത്തുന്ന താണ്. അതുകൊണ്ട് ഒരിക്കലും ഇങ്ങിനെ ചെയ്യാതിരിക്കുക.
3)നിങ്ങൾക്ക് ഏത് ആപ്പ് ആണ് വേണ്ടത് അത് നിങ്ങൾ നിങ്ങളുടെ ഫോണിലെ പ്ലേസ്റ്റോറിൽ, അല്ല എങ്കിൽ istore ഉപയോഗിച്ചുമാത്രം ഇൻസ്റ്റാൾ ചെയ്യുക.അല്ലാതെ ഗൂഗിളിൽ കയറി അടിച്ചു നോക്കി ആപ്പ് ഇൻസ്റ്റാൾ ചെയ്യരുത്.ഇങ്ങനെ ചെയ്യുമ്പോൾ അത് fraud ആകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിന് കാരണമാകും.
4)ക്രിമിനൽ സ്വഭാവമുള്ള ഒന്നും തന്നെ ഫോണിൽ സെർച്ച് ചെയ്യാതെ ഇരിക്കുക അതായത് ബോംബ് എങ്ങിനെ നിർമ്മിക്കാം, ഒരാളെ എങ്ങിനെ കൊല്ലാം. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യരുത് ഇത് ഇപ്പോൾ മാത്രമല്ല ചിലപ്പോൾ ഭാവിയിലും നിങ്ങളെ ബാധിച്ചേക്കാം
5)നിങ്ങൾ ട്രേഡിങ് നടത്തുന്ന ആളാണ് എങ്കിൽ അതിനെ പറ്റി കൂടുതൽ പഠിച്ചതിനു ശേഷം മാത്രം ട്രേഡിങ് ഏർപ്പെടുക അല്ലാതെ ഒരിക്കലും ഗൂഗിളിനെ സഹായത്തോടുകൂടി ചെയ്യരുത്.
6)നിങ്ങളെ പേടിപ്പെടുത്തുന്ന മൃഗങ്ങൾ അതുപോലെ മറ്റു ജീവികൾ എന്നിവയെക്കുറിച്ചൊന്നും search ചെയ്യാതിരിക്കുക.കാരണം ഇത് നിങ്ങളുടെ മനസ്സിൽ പല തരത്തിലുള്ള ഫോബിയകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങളും ഉണ്ടാക്കും.
7) നിങ്ങൾക്ക് ഏതെങ്കിലും ഒരു പ്രോഡക്റ്റ് കസ്റ്റമർകെയർ നമ്പർ ആവശ്യമാണ് എങ്കിൽ അവരുടെ കമ്പനിയുടെ വെബ്സൈറ്റിൽ കയറി മാത്രം അത് എടുക്കുക. അല്ലാതെ ഗൂഗിളിൽ സെർച്ച് ചെയ്താൽ അത് ഒരുപാട് ഫ്രോഡ് സൈറ്റുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ട് ഇങ്ങനെ നിങ്ങളുടെ വിവരങ്ങൾ ചോരുന്നത് കാരണമാകാം.
8) അതുപോലെ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് ക്യാൻസർ എന്ന രോഗത്തിൻറെ symptomps എന്താണ് എന്ന് സെർച്ച് ചെയ്ത് നോക്കുക. ഇത് നിങ്ങളിൽ വലിയ ഭീതി ഉണ്ടാക്കുകയും ഭാവിയിൽ നിങ്ങൾക്ക് പലതരം ഫോബിയക്ക് കാരണമാവുകയും ചെയ്യാം.
9) അതുപോലെ ശ്വാസകോശസംബന്ധമായ രോഗങ്ങളെ പറ്റിയും ചർച്ച ചെയ്യരുത്.കാരണം നിങ്ങൾ ഒരു പുകവലിക്കുന്ന ആളാണ് എങ്കിൽ അതിൽ നൽകുന്ന വിവരങ്ങൾ ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
10) നിങ്ങൾ ഒരു സാധാരക്കാരൻ ആണ് എങ്കിൽ നിങ്ങളുടെ പേര് ഒരിക്കലും ഗൂഗിളിൽ അടിച്ചു നോക്കാതിരിക്കുക. കാരണം നിങ്ങൾ ഒരു സാധാരണക്കാരൻ ആണ് എങ്കിൽ അതിൽ വരുന്ന വിവരങ്ങൾ വായിച്ച് നിങ്ങൾക്ക് ടെൻഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്. കാരണം അതിൽ നൽകിയിരിക്കുന്നത് നിങ്ങളെ പറ്റിയുള്ള വിവരങ്ങൾ ആയിരിക്കില്ല.പക്ഷേ നിങ്ങൾക്ക് അത് നിങ്ങളുടെ ആണെന്ന് തോന്നൽ ഉണ്ടാക്കാം.അപ്പോൾ ഇനി ഗൂഗിൾ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യാതെ ഇരിക്കുക.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
إرسال تعليق