വന്ധ്യതയ്ക്ക് ആൺ പെൺ വ്യത്യാസമില്ല. ബീജത്തിന്റെ ആരോഗ്യം പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഗൾഫിൽ ജോലി ചെയ്യുന്ന 30 വയസുള്ള യുവാവിന് ഡോ രാജേഷ്കുമാർ നൽകിയ മറുപടിയാണ് ഇവിടെ നൽകുന്നത്. യുവാവിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. കുട്ടികളില്ല. പരിശോധിച്ചപ്പോൾ ഭാര്യയ്ക്ക് കുഴപ്പമൊന്നും ഇല്ല. എനിക്ക് ബീജത്തിന്റെ അളവ് വളരെ കുറവാണെന്ന് കണ്ടു. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഗുളിക കഴിച്ചിട്ടും ബീജത്തിന്റെ അളവ് കൂടുന്നില്ല. ഹോമിയോപ്പതിയിൽ ഇതിന് ചികിത്സയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
അതിന് ഡോക്ടർ നൽകിയ ഉത്തരം ഇങ്ങനെ, കഴിഞ്ഞ 50 വർഷത്തെ പാനത്തിൽ പുരുഷൻമാരുടെ ബീജത്തിന്റെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. 10 പേരിൽ ഒരാൾ വീതം ബിജസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. ബീജം കുറയുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എണ്ണത്തിൽ വരുന്ന ക്രമാതീതമായ കുറവാണ്. ആരോഗ്യം കുറഞ്ഞ ബീജം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നു. 39 വയസ് മുതലാണ് സാധാരണയായി ബീജം കുറയുന്നത്. കൂടാതെ മാനസിക പിരിമുറുക്കവും വർദ്ധിക്കും.
പോഷകാഹാരങ്ങളുടെ അഭാവം, വൃഷണങ്ങൾക്ക് ചൂട് കൂടിയിരിക്കുക, ചൂടുള്ള അന്തരീക്ഷത്തിലെ ജോലി, പതിവായി ഇരുന്ന് ജോലി ചെയ്യുക, സ്ഥിരമായി ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം ബീജോല്പാദനം കുറയാൻ കാരണമാകുന്നു. പുകവലി, അമിത മദ്യപാനം, മയക്കു മരുന്നുകളുടെ ഉപയോഗം എന്നിവ വന്ധ്യതയ്ക്കും കാരണമാകും.
സ്ഥിരമായി സൈക്കിൾ ഉപയോഗിക്കുന്നവർക്ക് വൃഷണങ്ങൾക്ക് മർദ്ദം ഉണ്ടാക്കുകയും ബീജോല്പ്പാദനം കുറയുകയും ചെയ്യും. അന്തരീക്ഷ മലിനീ കരണം, സ്ഥിരമായി കെമിക്കലുകളുമായുള്ള ബന്ധം, ചിലതരം മരുന്നുകൾ, റേഡിയോ തെറാപ്പി, ശരീരത്തിലെ ഹോർമാണുകളിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ, ബീജോല്പാദന കുഴലുകളിൽ വരുന്ന തടസങ്ങൾ, വേരിക്കോസ് വളർച്ച ഇവയെല്ലാം ബീജോല്പാദനം തടസപ്പെടുത്തും.
കൂടാതെ ഇറുകിയ പാന്റ്സ് ഉപയോഗിക്കുന്നവർ, ചൂടുവെള്ളം സ്ഥിരമായി കുളിക്കാനുപയോഗിക്കുന്നവർ, ഡ്രൈവർ മാർ, മടിയിൽ ലാപ്ടോപ് വച്ച് ഉപയോഗിക്കുന്നവർ, പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്നവർക്കും ഈ അവസ്ഥ ഉണ്ടായേക്കാം.ഹോമിയോപ്പതിയിൽ ബീജ ഉല്പാദനം കൂടുന്നതിന് വളരെ ഫലപ്രദമായ മരുന്നകൾ ലഭ്യമാണ്. ഉപയോഗിച്ചു തുടങ്ങി രണ്ടാഴ്ചയ്ക്കകം പുരുഷ ബീജങ്ങളുടെ അളവും ആരോഗ്യവും കൂടുന്നതായി കാണാം.
കൂടാതെ മറ്റു വന്ധ്യതാ രോഗങ്ങൾക്കും ഹോമിയോപ്പതി ഫലപ്രദമാണ്. പോഷകാഹാരങ്ങൾ കഴിക്കുക, സ്ഥിരമായ വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയവ നിറുത്തുക. മാനസിക പിരിമുറുക്കം കുറയ്ക്കുക എന്നീ രീതികൾ ബീജോല്പാദനം കൂട്ടാൻ നല്ലതാണ്, ഉള്ളി, വെളുത്തുള്ളി, സെലറി, മുട്ട, മുളപ്പിച്ച പയർവർഗ്ഗങ്ങൾ, പരിപ്പുകൾ, ബ്രോക്കോളി, ഓട്സ്, കക്കായിറച്ചി, ചീര, വാഴപ്പഴം ഇവ കഴിക്കുന്നത് ബീജോല്പാദനം കൂട്ടുന്നതിന് നല്ലതാണ്.
Dr. Rajesh Kumar
Homoeopathic Physician, Nutritionist, Influencer from Trivandrum
إرسال تعليق