Join Our Whats App Group

പിതാവ് ഓടിച്ച കാർ ദേഹത്തു കേറി നാലു വയസുകാരന് ദാരുണാന്ത്യം: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

 ഹൈദരാബാദ്​: പിതാവ്​ ഓടിച്ച കാര്‍ അബദ്ധത്തില്‍ ദേഹത്ത്​ കയറി നാലുവയസുകാരന്​ ദാരുണാന്ത്യം. ഹൈദരാബാദി​ലെ എല്‍.ബി നഗറില്‍ ഞായറാഴ്ചയാണ്​ സംഭവം. മന്‍സൂറാബാദിലെ താമസസമുച്ചയത്തിന്​​ പുറത്ത്​ കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്​. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ്​ ലക്ഷ്​മണായിരുന്നു അപകട സമയത്ത്​ വാഹനമോടിച്ചത്​.


അപാര്‍ട്​മെന്‍റിലെ സി.സി.ടി.വി കാമറയില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞു. അപാര്‍ട്​മെന്‍റിന്​ പുറത്തുള്ള ലെയ്നില്‍ പാര്‍ക്ക് ചെയ്ത എസ്‌.യു.വിയിലായിരുന്നു ലക്ഷ്മണ്‍. അപ്പോള്‍ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി.


കാറിന്‍റെ പിറകിലേക്ക്​ ഓടിയ സാത്വിക്​ ഉടന്‍ തന്നെ തിരിച്ച്‌​ മുന്നി​ലെത്തി. ഇത്​ കാണാതെ ലക്ഷ്​മണ്‍ കാര്‍ മുന്നോ​ട്ടെടുത്തതോടെ കുഞ്ഞ്​ കാറിന്‍റെ അടിയില്‍ പെട്ടു. ഉടന്‍ തന്നെ പരിഭ്രാന്തിയോടെ കാര്‍ നിര്‍ത്തി സാത്വിക്കിനെയുമെടുത്ത്​ ലക്ഷ്​മണ്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വിഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ എല്‍.ബി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

أحدث أقدم
Join Our Whats App Group