Join Our Whats App Group

നമ്മുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഓൺലൈനിൽ ഉണ്ട് – എങ്ങനെ പരിശോധിക്കാം

 

പലപ്പോഴും ഭൂമി സംബന്ധിച്ച ഇടപാടുകൾ അറിയുന്നതിനായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങി മടുത്തവരായിരിക്കും നമ്മളിൽ പലരും. ഇന്ന് സർക്കാറിന്റെ മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. അതുകൊണ്ടുതന്നെ റവന്യൂ ഡിപ്പാർട്ട്മെന്റ് അവരുടെ സേവനങ്ങൾ ഓൺലൈൻ വഴി നടപ്പിലാക്കുന്നതിനുവേണ്ടി പരിഷ്കരിച്ച സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. അതുവഴി ആർക്കുവേണമെങ്കിലും സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതാണ്. റവന്യൂ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.



ഭൂമി സംബന്ധിച്ച എല്ലാ കാര്യങ്ങളും വളരെയധികം പ്രാധാന്യമുള്ളതായതു കൊണ്ടുതന്നെ നിങ്ങളുടെ ഭൂമിയെ സംബന്ധിച്ച് എന്റർ ചെയ്ത ഡാറ്റയിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ പരിഹരിക്കാവുന്നതാണ്. ഭൂമി സംബന്ധിച്ച് എന്റർ ചെയ്ത വിവരങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റായ https://www.revenue kerala.gov.in ഉപയോഗിക്കാവുന്നതാണ്.


സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ ഹോംപേജിൽ ഡാഷ് ബോർഡ്, വെരിഫൈ ലാൻഡ്, ഓൺലൈൻ ആക്ടീവ വില്ലേജസ്,ഈ സർവീസ് എന്നിവയെല്ലാം കാണാവുന്നതാണ്. ലാൻഡ് സംബന്ധിച്ച് റീസർവ്വേ കറക്ഷൻ പോലുള്ള കാര്യങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്.


സൈറ്റ് സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കുന്നതിന് ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി താഴെ കാണുന്ന രജിസ്റ്റർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ലഭിക്കുന്ന sign up പേജിൽ പേര്,മൊബൈൽ നമ്പർ, നൽകാനുദ്ദേശിക്കുന്ന പാസ്സ്‌വേർഡ് എന്നിവയെല്ലാം സെറ്റ് ചെയ്തു നൽകാൻ സാധിക്കും.അക്കൌണ്ട് ക്രീയേറ്റ് ചെയ്ത ശേഷം ഓൺലൈൻ ആക്റ്റീവ് വില്ലേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങളുടെ വില്ലേജ് സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. ജില്ല,താലൂക്ക് എന്നിവ നൽകി ഗെറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ താലൂക്കിൽ ലഭ്യമായിട്ടുള്ള വില്ലേജുകളുടെ വിവരം ലഭിക്കുന്നതാണ്.


ലഭിക്കുന്ന ലിസ്റ്റിൽ റിസർവ്വേ ചെയ്തിട്ടുണ്ട് എങ്കിൽ യെസ് അല്ലെങ്കിൽ നോ എന്ന് കാണാവുന്നതാണ്. കൂടാതെ പോക്കുവരവ് ആയി അടയ്ക്കേണ്ട തുക, ലൊക്കേഷൻ സ്കെച്ച് എന്നിങ്ങനെ ഓൺലൈനായി ലഭിക്കുന്ന സേവനങ്ങൾ കാണാവുന്നതാണ്. Verify land details എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പോക്ക് വരവ് സംബന്ധിച്ച കാര്യങ്ങൾ അറിയാൻ സാധിക്കുന്നതാണ് . അതിനായി നിങ്ങളുടെ ജില്ല, കരം അടയ്ക്കുന്ന റസീപ്റ്റ് നമ്പർ, വർഷം,ഡോക്യുമെന്റ് നമ്പർ എന്നിവ നൽകി ഗെറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്. പോക്ക് വരവ് സംബന്ധിച്ച വിവരങ്ങൾ വലതുവശത്ത് വലിയ സ്ക്രീനിൽ കാണാവുന്നതാണ്.


Quick pay എന്ന ഓപ്ഷൻ ഉപയോഗിച്ച് ഭൂനികുതി അടയ്ക്കാവുന്നതാണ്.ഇതിനായി Quick pay ഓപ്ഷൻ ക്ലിക്ക് ചെയ്തു എന്റർ ചെയ്ത ഫോൺ നമ്പറിൽ വരുന്നOTP ടൈപ്പ് ചെയ്ത് നൽകുക. കരമടച്ച രസീത് നമ്പർ അടിച്ചു കൊണ്ട് ഭൂമി സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്. അവസാന വർഷത്തെ കരം അടച്ച രസീതിൽ നിന്നും നമ്പർ എടുത്ത് ടൈപ്പ് ചെയ്ത് നൽകിയാൽ മതി. അല്ലെങ്കിൽ സ്ഥലത്തിന്റെ, പോകുവരവ്,തണ്ടപ്പേര് നമ്പർ എന്നിവ ഉപയോഗിച്ച് അടക്കുവാനുള്ള തുക മനസ്സിലാക്കാൻ സാധിക്കും.


റവന്യൂ ഈ സർവീസസ് എന്ന സേവനം ഉപയോഗിക്കുന്നതിനായി നിങ്ങളുടെ യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇപ്പോൾ ലഭിക്കുന്ന ഡാഷ് ബോർഡിൽ പെയ്മെന്റ് ഹിസ്റ്ററി, ബാക്കി അടയ്ക്കാനുള്ള തുക എന്നിവ കാണാവുന്നതാണ്. കരം അടയ്ക്കാൻ സെലക്റ്റ് പെയ്മെന്റ് എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഏതെങ്കിലും രീതിയിലുള്ള പരാതികൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പറും റവന്യൂ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നത് വളരെയധികം ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.


Post a Comment

أحدث أقدم
Join Our Whats App Group