പഴയങ്ങാടി: പഴയങ്ങാടിയില്‍നിന്ന് പുതിയങ്ങാടി, മാട്ടൂല്‍ മേഖലകളിലേക്കും തിരിച്ചും സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതിനാല്‍ ജനങ്ങള്‍ യാത്രാദുരിതത്തില്‍.
ഈ മേഖലകളിലെ സ്വകാര്യ ബസുകളില്‍ പലതും സര്‍വിസുകളുടെ പകുതി പോലും നടത്തുന്നില്ല. സര്‍വിസുകള്‍ നടത്തുന്നതും വെട്ടിച്ചുരുക്കുന്നതും ജീവനക്കാരുടെയും ഉടമകളുടെയും ഇഷ്ടം പോലെയായതിനാല്‍ ബസ് പ്രതീക്ഷിച്ച് മണിക്കൂറുകള്‍ കാത്തിരുന്ന് സമയം പാഴാവുന്നതായി യാത്രക്കാര്‍ പറയുന്നു.
പുതിയങ്ങാടി, മാട്ടൂല്‍ പ്രദേശങ്ങളില്‍ നിന്ന് തുടങ്ങേണ്ടതും അവസാനിക്കേണ്ടതുമായ ഒട്ടുമിക്ക സ്വകാര്യ ബസുകളും സര്‍വിസുകള്‍ പഴയങ്ങാടിയില്‍ നിന്നാരംഭിക്കുകയും പഴയങ്ങാടിയിലേക്കായി ചുരുക്കുകയും ചെയ്യുന്നതായാണ് യാത്രക്കാരുടെ പരാതി. രാത്രികാലങ്ങളില്‍ പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍, പയ്യന്നൂര്‍ മേഖലകളിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താത്തതിനെതിരെ കോവിഡ് വ്യാപനത്തിനു മുമ്ബുതന്നെ പരാതിയുയര്‍ന്നിരുന്നു.
إرسال تعليق